BREAKING NEWSWORLD

കോഴി ഇറച്ചി പച്ചയ്ക്ക് തിന്നുന്ന ഫുഡ് വ്‌ളോഗറുടെ വീഡിയോ വൈറല്‍

ഓരോരുത്തര്‍ക്കും അവരുടേതായ ഭക്ഷണ ശീലങ്ങളുണ്ട്. ചിലരുടെ ഭക്ഷണ ശീലങ്ങള്‍ ചിലപ്പോള്‍ നമുക്ക് വിചിത്രമായി തോന്നിയേക്കാം. അതേ സമയം ഭക്ഷണത്തില്‍ നിരവധിയായ പരീക്ഷണങ്ങള്‍ നടത്താന്‍ മടയില്ലാത്തവരും നിരവധിയാണ്. ഫുഡ് വ്‌ളോഗര്‍ മാര്‍ക്ക് സാമൂഹിക മാധ്യമങ്ങളില്‍ വലിയ ഡിമാന്റാണ്. സ്വാഭാവികമായും തങ്ങളുടെ കാഴ്ചക്കാരെ തൃപ്തിപ്പെടുത്താന്‍ പുതിയ പരീക്ഷണങ്ങളും രീതികളും കൊണ്ടുവരുവാന്‍ കണ്ടന്റ് ക്രിയേറ്റര്‍മാര്‍ ശ്രമിക്കുന്നു. അത്തരത്തിലൊരു ഭക്ഷണ പരീക്ഷണത്തിന്റെ വിവരങ്ങള്‍ ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപക ചര്‍ച്ചയാവുകയാണ്. ഈ വിചിത്രമായ ഇത്തരം ഭക്ഷണ പരീക്ഷണത്തില്‍, ‘വയറുവേദന വരുന്നതുവരെ പച്ച ചിക്കന്‍ കഴിക്കുന്നത് തുടരുക’ എന്നതാണ് ഒരു അമേരിക്കന്‍ വ്‌ളോഗറുടെ തീരുമാനം. കോഴിയെ പച്ചയ്ക്ക് കടിച്ച് പറിച്ച് തിന്നുന്നതിനൊപ്പം പോട്ടിച്ച് വന്ന കോഴി മുട്ടയും ഇയാള്‍ പച്ചയ്ക്ക് കുടിക്കും.
ജോണ്‍ എന്ന അമേരിക്കന്‍ ഇന്‍ഫ്‌ലൂവെന്‍സറാണ് ഇത്തരത്തില്‍ വ്യത്യസ്തമായ ഒരു ഭക്ഷണ പരീക്ഷണം നടത്തുന്നത്. ഇപ്പോള്‍ 17 ദിവസമായി ഇദ്ദേഹം മുടങ്ങാതെ പച്ച കോഴിയിറച്ചി കഴിയ്ക്കുന്നുണ്ട്. ‘റോ ചിക്കന്‍ എക്സ്പെരിമെന്റ്’ എന്ന തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ അദ്ദേഹം അസംസ്‌കൃത കോഴി കഴിക്കുന്നതിന്റെ വീഡിയോകള്‍ പങ്കിട്ടു. സാമൂഹിക മാധ്യമങ്ങളില്‍ സ്വാധീനം ചെലുത്തുന്ന ജോണ്‍ ജനുവരി 19-നാണ് ഈ പരീക്ഷണം ആദ്യമായി ആരംഭിച്ചത്. പരീക്ഷണം ആരംഭിച്ചതിന് ശേഷം തനിക്ക് അസുഖമൊന്നും വന്നിട്ടില്ലെന്നാണ് ജോണ്‍ അവകാശപ്പെടുന്നതെന്ന് പീപ്പിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആളുകള്‍ ചെയ്യരുതെന്ന് പറയുന്ന കാര്യങ്ങളും എല്ലാവരും ചെയ്യാന്‍ മടിക്കുന്ന കാര്യങ്ങളും ശ്രമിച്ച് നോക്കുന്നതാണ് തന്റെ രീതിയെന്നും ജോണ്‍ കൂട്ടിച്ചേര്‍ക്കുന്നു.
എന്നാല്‍ ജോണിന്റെ പ്രവര്‍ത്തിക്കെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വലിയ വിമര്‍ശനമാണ് ഉയരുന്നത്. ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യരുതെന്നും കുട്ടികള്‍ അടക്കമുള്ളവര്‍ അനുകരിക്കാന്‍ ശ്രമിച്ചാല്‍ അത് വലിയ അപകടമാകുമെന്നുമാണ് സാമൂഹിക മാധ്യമ ഉപയോക്താക്കള്‍ പറയുന്നത്. എന്നാല്‍ ഇതാദ്യമായല്ല ഇദ്ദേഹം ഇത്തരമൊരു ശ്രമം നടത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മുമ്പും അസംസ്‌കൃത മാംസം കഴിക്കുന്നതടക്കമുള്ള വിചിത്രമായ ചലഞ്ചുകള്‍ ഇദ്ദേഹം സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ പരീക്ഷണങ്ങള്‍ യഥാര്‍ത്ഥത്തില്‍ മാരകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് വിദ?ഗ്ദര്‍ പറയുന്നത്. സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) പറയുന്നത് അസംസ്‌കൃത കോഴിയിറച്ചിയിലെ സാല്‍മൊണല്ല, കാംപിലോബാക്റ്റര്‍, ക്ലോസ്ട്രിഡിയം പെര്‍ഫ്രിംഗന്‍സ് തുടങ്ങിയ ബാക്ടീരിയകള്‍ മനുഷ്യ ശരീരത്തിന് അപകടകാരികളാണ് എന്നാണ്.

Related Articles

Back to top button