BREAKING NEWSKERALA

പൈവളിഗ സ്വദേശിയെ തലകീഴായി കെട്ടിത്തൂക്കി മര്‍ദ്ദിച്ച് കൊന്ന കേസ്; നൂര്‍ഷ സ്റ്റേഷനില്‍ കീഴടങ്ങി

കാസര്‍കോട്: കാസര്‍കോട് പൈവളിഗയിലെ അബൂബക്കര്‍ സിദീഖിനെ തട്ടിക്കൊണ്ട് പോയി കൊന്ന കേസില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. പൈവളിഗെ സ്വദേശിയായ നൂര്‍ഷ എന്നറിയപ്പെടുന്ന അബൂബക്കര്‍ സിദീഖ് (34) മഞ്ചേശ്വരം പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങുകയായിരുന്നു. 2022 ജൂണ്‍ 26 നാണ് അബൂബക്കര്‍ സിദീഖിനെ തട്ടിക്കൊണ്ട് പോയി തലകീഴായി കെട്ടിത്തൂക്കി മര്‍ദ്ദിച്ച് കൊന്നത്. കേസില്‍ 13 പേര്‍ നേരത്തെ അറസ്റ്റിലായിരുന്നു. അബൂബക്കര്‍ കൂടി അറസ്റ്റിലായതോടെ കേസില്‍ 14 പ്രതികള്‍ പിടിയിലായി.

Related Articles

Back to top button