BUSINESSBUSINESS NEWS

ആഗോള ഡിജിറ്റല്‍ സര്‍വീസ് കണ്‍സല്‍ട്ടിങ് കമ്പനിയായ വെരിഡേ ഇന്ത്യയില്‍

കൊച്ചി: ആഗോള ഡിജിറ്റല്‍ സര്‍വീസ് കണ്‍സല്‍ട്ടിങ് കമ്പനിയായ വെരിഡേ പുതിയ ചുവടുവെയ്പ്പുമായി ജനുവരി 31 മുത? ഇന്ത്യയില്‍ പ്രവര്‍ത്തനമാരംഭിച്ചു.കേരളത്തിലെ സാമ്പത്തിക, വാണിജ്യ, വ്യാവസായിക തലസ്ഥാനമായ കൊച്ചിയിലാണ് ആദ്യ കമ്പനി പ്രവര്‍ത്തനമാരംഭിച്ചു.
2003 ല്‍ സ്ഥാപിതമായ വെരിഡേ, മുന്‍നിരയിലുള്ള ആഗോള ബ്രാന്‍ഡുകളുടെ ഡിജിറ്റല്‍ പാര്‍ട്ണറും കൂടെയാണ്. കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വെരിഡേ ആഎടക,മാനുഫാക്ചറിംഗ് , യൂട്ടിലിട്ടികള്‍ എന്നിവയല്‍ എന്റപ്രൈസിസ് ഉപഭോക്താക്കള്‍ക്ക് , മിസിസാഗ, ന്യൂയോര്‍ക്ക് എന്നീ സ്ഥലങ്ങളില്‍ നിന്നും സേവനം നല്‍കുന്നുണ്ട്.
അക മുതലായ സാങ്കേതികവിദ്യകളുടെ സഹായത്തോടെ കമ്പനികള്‍ ഡിജിറ്റല്‍ തരംഗത്തിന് തുടക്കമിടുന്നു. പല ബിസിനസ്സ് വെര്‍ട്ടിക്കളിലൂടെ ഡാറ്റ യൂണിഫികേഷന്‍ നടപ്പാക്കി ഉപഭോക്താക്കള്‍ക്ക് മികച്ച സാങ്കേതിക അനുഭവം നല്‍കുവാനാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് വെരിഡേ സി. ഇ . ഒ മാര്‍ക് ലമോറക്സ് പറഞ്ഞു.
ഇന്ത്യയില്‍ 20 പേരെ നിയമിച്ചതുള്‍പ്പെടെ 100 ല്‍ അധികം ജീവനക്കാരുണ്ട് വെരിഡേയ്ക്ക്. ടെക്നിക്കല്‍ ടീമുകളുടെ കേന്ദ്രമായി പുതിയ ലൊക്കേഷന്‍ പ്രവര്‍ത്തിക്കും, ഒപ്പം ഡിജിറ്റല്‍ സാങ്കേതികവിദ്യകളുടെ പുത്തന്‍ അനുഭവങ്ങളും ഉപഭോക്താക്കള്‍ക്ക് ഇതുവഴി നല്‍കും

Related Articles

Back to top button