BREAKING NEWSLATESTNATIONALNEWS

രാജ്യത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ള വോട്ടര്‍മാരുടെ കണക്കുകള്‍ പുറത്തുവിട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പാണ് നടക്കാന്‍ പോകുന്നതെന്ന് കണക്കുകള്‍ പുറത്തുവിട്ടുകൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാജ്യത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ള വോട്ടര്‍മാരുടെ കണക്കുകള്‍ പുറത്തുവിട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍.

96.88 കോടി വോട്ടര്‍മാരാണ് ഇത്തവണ വോട്ട് ചെയ്യുക. കഴിഞ്ഞ തവണത്തേക്കാള്‍ 7.2 കോടി വോട്ടര്‍മാരുടെ വര്‍ധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്.

49.71 കോടി പുരുഷ വോട്ടര്‍മാരും 47.15 കോടി സ്ത്രീ വോട്ടര്‍മാരുണ്ട്. 48,000 പേര്‍ ട്രാന്‍സ്ജന്‍ഡര്‍ വിഭാഗത്തില്‍ നിന്നുള്ളവരും സമ്മതിദാനം രേഖപ്പെടുത്തും. തെരഞ്ഞെടുപ്പ് പ്രഖ്യാപന നടപടിയുടെ ഭാഗമായാണ് കണക്ക് പുറത്തുവിട്ടത്.

Related Articles

Back to top button