BREAKING NEWSKERALALATESTNEWS

ലോക്‌സഭാ തെരഞ്ഞെടുപ്പ്: എല്‍ഡിഎഫിന്റെ സീറ്റ് വിഭജന ചര്‍ച്ചകള്‍ ഇന്ന് പൂര്‍ത്തിയാകും

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള എല്‍ഡിഎഫിന്റെ സീറ്റ് വിഭജന ചര്‍ച്ചകള്‍ ഇന്ന് പൂര്‍ത്തിയാകും. സിപിഐഎം 15 സീറ്റിലും, സിപിഐ 4 സീറ്റിലും, കേരള കോണ്‍ഗ്രസ് (എം) ഒരു സീറ്റിലും മത്സരിക്കുമെന്നാണ് സൂചന. കേരള കോണ്‍ഗ്രസ് കൂടി മുന്നണിയുടെ ഭാഗമായതോടെ സിപിഐഎം മത്സരിക്കുന്ന കോട്ടയം സീറ്റ് അവര്‍ക്ക് നല്‍കാനാണ് സാധ്യത.

സ്ഥാനാര്‍ത്ഥി ചര്‍ച്ചകള്‍ക്കായി സിപിഐഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗവും സിപിഐ സംസ്ഥാന കൗണ്‍സില്‍ യോഗവും ഇന്ന് ആരംഭിക്കും.

എന്നാല്‍ ഒരു സീറ്റിന് പുറമേ മറ്റൊന്ന് കൂടി വേണമെന്ന ആവശ്യം കേരള കോണ്‍ഗ്രസ് മുന്നോട്ടുവച്ചെങ്കിലും സിപിഐഎം അംഗീകരിച്ചിട്ടില്ല. ഇന്ന് വൈകിട്ട് ചേരുന്ന ഇടതുമുന്നണി യോഗം സീറ്റ് വിഭജനത്തിന്റെ കാര്യത്തില്‍ അന്തിമ തീരുമാനം എടുക്കും. അതിനുശേഷം ആയിരിക്കും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്ക് പ്രവേശിക്കുക. സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച ജില്ലാ കമ്മിറ്റികളുടെ അഭിപ്രായം തേടും.

Related Articles

Back to top button