BREAKING NEWSKERALALATESTNEWS

വീണ്ടും വയനാടിനെ ഭീതിയിലാഴ്ത്തി കാട്ടാന ആക്രമണം; ഒരാള്‍ കൊല്ലപ്പെട്ടു

മാനന്തവാടി: വയനാടന്‍ ജനതയെ ഭീതിയിലാഴ്ത്തി വയനാട്ടില്‍ കാട്ടാനയുടെ തേര്‍വാഴ്ച്ച. പുരയിടത്തില്‍ കയറി കാട്ടാന യുവാവിനെ ആക്രമിച്ചു കൊലപ്പെടുത്തി. മാനന്തവാടി പടമല ചാലിഗദ്ധ കോളനിയിലെ ട്രാക്ടര്‍ ഡ്രൈവറായ അജിയാണ് കൊല്ലപ്പെട്ടത്.

വീട്ടുമുറ്റത്തുവെച്ച് ആന അജിയെ കുത്തുകയായിരുന്നു. റേഡിയോ കോളര്‍ ഘടിപ്പിച്ച ആനയാണ് ആക്രമണം നടത്തിയത്. അജിയുടെ വീട്ടുമുറ്റത്ത് എത്തിയ ആന യുവാവിവ് പിന്നാലെ പായുന്ന സിസി ടിവി ദ്യശ്യങ്ങള്‍ പുറത്തു വന്നു. ആന ജനവാസ മേഖലയില്‍ ഇറങ്ങിയതിനു പിന്നാലെ മാനന്തവാടി നഗരസഭയിലെ നാലു വാര്‍ഡുകളില്‍ നിരോധനാജ്ഞ പുറപ്പെടുവിച്ചു.

കഴിഞ്ഞ ആഴ്ച്ച മാനന്തവാടിയില്‍ ഇറങ്ങിയ തണ്ണീര്‍ കൊമ്പന്‍ എന്ന ആന മണിക്കൂറുകളോളം നഗരത്തില്‍ പരിഭ്രാന്തി സൃഷ്ടിച്ചിരുന്നു. കര്‍ണാടക വനാതിര്‍ത്തിയില്‍ നിന്ന് തുടര്‍ച്ചയായി ആനകള്‍ കേരളത്തിലേക്ക് കടക്കുന്നത് ജനങ്ങളെ കൂടുതല്‍ പരിഭ്രാന്തിയിലാക്കുകയാണ്.

Related Articles

Back to top button