BREAKING NEWSKERALALATESTNEWS

തൃപ്പൂണിത്തുറയില്‍ പടക്ക സംഭരണ കെട്ടിടത്തില്‍ സ്ഫോടനം: നിരവധിപ്പേര്‍ക്ക് പരുക്ക്; ഒരാളുടെ നില ഗുരുതരം

കൊച്ചി: തൃപ്പൂണിത്തുറയില്‍ പടക്ക സംഭരണ കെട്ടിടത്തില്‍ തീപിടിത്തവും സ്‌ഫോടനവും. ഒരാളുടെ നില ഗുരുതരമാണെന്നാണ് ലഭ്യമായ വിവരം. സമീപത്തെ വീടുകള്‍ക്കും കേടുപാടുണ്ടായി. ഉത്സവത്തിനായി കൊണ്ടുവന്ന പടക്കങ്ങളാണ് പൊട്ടിത്തെറിച്ചത്.

ഒരു കിലോമീറ്ററിനുള്ളില്‍ ഏകദേശം 25 ഓളം വീടുകള്‍ക്ക് കോടുപാടുകളുണ്ടായി.

ഇന്ന് രാവിലെ പുതിയകാവ് ചൂരക്കാട് ഭാഗത്ത് സ്‌ഫോടകവസ്തുക്കള്‍ ശേഖരിച്ച് വച്ചിരുന്ന സ്ഥലത്താണ് സ്‌ഫോടനം ഉണ്ടായത്. സ്‌ഫോടനം നടന്ന സ്ഥലത്ത് നിന്ന് 400 മീറ്റര്‍ ദൂരം വരെ സ്‌ഫോടക വസ്തുക്കള്‍ തെറിച്ചുവീണു.

Related Articles

Back to top button