KERALALATESTNEWS

പ്രധാനമന്ത്രി വിരുന്നിന് വിളിച്ചാൽ പോകേണ്ടത് ഏതൊരു പൗരന്റെയും കടമയാണെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു

കൊച്ചി: പ്രധാനമന്ത്രി വിരുന്നിന് വിളിച്ചാൽ പോകേണ്ടത് ഏതൊരു പൗരന്റെയും കടമയാണെന്ന് നടനും സംവിധായകനുമായ ജോയ് മാത്യു. കാര്യങ്ങൾ പഠിച്ച് മാത്രം ഇജ്ജ്വലമായി സഭയിൽ അവതരിപ്പിക്കുന്ന മികച്ച പാർലമെന്റേറിയൻ എന്ന് ഭരണപക്ഷം പോലും സമ്മതിക്കുന്ന പ്രേമചന്ദ്രൻ എംപിയെ ചായകുടിക്കാൻ വിളിക്കാൻ തനിക്ക് തന്നെ പലപ്പോഴും തോന്നിയിട്ടുണ്ട്.

അപ്പോൾപ്പിന്നെ നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രി പ്രേമചന്ദ്രനെ ചായ കുടിക്കാൻ ക്ഷണിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂവെന്ന് ജോയ് മാത്യു പറഞ്ഞു.

പ്രധാനമന്ത്രിയെ കണ്ടപ്പോൾ താണു വണങ്ങി കൈകൂട്ടിപ്പിടിച്ച ആളുടെ മര്യാദയാണ് നമുക്ക് മാതൃകയാവേണ്ടത്. മര്യാദയുടെ ഭാഷയും രാഷ്ട്രീയ വിയോജിപ്പും രണ്ടാണെന്ന് പാർട്ടി അണികൾ മനസ്സിലാക്കാത്തിടത്തോളം ഇവരൊക്കെ അസഹിഷ്‌ണുതയുടെ ആൾരൂപങ്ങളാണെന്നും ജോയ് മാത്യു ഫെയ്‌സ്‌ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.

Related Articles

Back to top button