BREAKING NEWSNATIONAL

മൂന്ന് ആര്‍ജെഡി എംഎല്‍എമാര്‍ ‘കൂറുമാറി’; ബിഹാറില്‍ വിശ്വാസ വോട്ട് നേടി നിതീഷ്: സ്പീക്കര്‍ തെറിച്ചു

പട്‌ന: ബിഹാറില്‍ നിതീഷ് കുമാര്‍ നയിക്കുന്ന ജെഡിയു ബിജെപി സഖ്യ സര്‍ക്കാര്‍ വിശ്വാസ വോട്ട് നേടി. 243 അംഗ സഭയില്‍ 130 അംഗങ്ങളുടെ പിന്തുണ നേടിയാണ് സര്‍ക്കാര്‍ വിശ്വാസം നേടിയത്. വിശ്വാസ വോട്ടെടുപ്പില്‍ വിജയിക്കാന്‍ വേണ്ടിയിരുന്നത് 122 പേരുടെ പിന്തുണയായിരുന്നെങ്കിലും, നിതീഷ് സര്‍ക്കാരിനു 130 പേരുടെ പിന്തുണ ലഭിച്ചു. പ്രതിപക്ഷ അംഗങ്ങള്‍ വിശ്വാസവോട്ടെടുപ്പു ബഹിഷ്‌കരിച്ചതിനാല്‍ 1300 എന്ന നിലയിലാണ് സര്‍ക്കാര്‍ വിശ്വാസ വോട്ടെടുപ്പില്‍ വിജയിച്ചത്.
അതേസമയം, ആര്‍ജെഡി എംഎല്‍എമാരില്‍ ചിലര്‍ വിശ്വാസ പ്രമേയത്തെ അനുകൂലിച്ച് വോട്ടു ചെയ്തത് പ്രതിപക്ഷത്തിന് കനത്ത തിരിച്ചടിയായി. മൂന്ന് ആര്‍ജെഡി എംഎല്‍എമാര്‍ സര്‍ക്കാരിന് അനുകൂലമായി വോട്ടു ചെയ്‌തെന്നാണ് വിവരം. കോണ്‍ഗ്രസ്, ആര്‍ജെഡി, ഇടത് എംഎല്‍എമാര്‍ വോട്ടെടുപ്പ് ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി.
ബിജെപിക്ക് 78, ജെഡിയു45, ജിതന്‍ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാന്‍ അവാം മോര്‍ച്ചയ്ക്ക് നാല് സീറ്റുമാണ് ബിഹാര്‍ നിയമസഭയിലുള്ളത്. ഒരു സ്വതന്ത്ര എംഎല്‍എയുടെ പിന്തുണയും സര്‍ക്കാരിനുണ്ട്. ആര്‍ജെഡി കോണ്‍ഗ്രസ് പ്രതിപക്ഷ സഖ്യത്തിന് 114 സീറ്റുകളാണുള്ളത്.

Related Articles

Back to top button