BREAKING NEWSNATIONAL

ഐസിയു റൂമിലിരുന്ന് ബീഡി വലിക്കുന്ന സ്ത്രീ, വൈറലായി വീഡിയോ, എന്തൊരപകടമെന്ന് സോഷ്യല്‍ മീഡിയ

രസകരവും വിചിത്രങ്ങളുമായ അനേകം വീഡിയോകള്‍ ഓരോ ദിവസവും നമ്മള്‍ സോഷ്യല്‍ മീഡിയയിലൂടെ കാണാറുണ്ട്. അതില്‍ തന്നെ അവിശ്വസനീയം എന്ന് തോന്നുന്ന അനേകം വീഡിയോകളും ഉണ്ട്. അതുപോലെ ഒരു വീഡിയോയാണ് എയിംസ് ആശുപത്രിയില്‍ നിന്നും പുറത്ത് വരുന്ന ഈ വീഡിയോയും. ഇത് കണ്ടാല്‍ നിങ്ങളന്തം വിട്ടുപോകും എന്ന കാര്യത്തില്‍ ഒരു തര്‍ക്കവും ഇല്ല.
പാറ്റ്‌നയിലെ എയിംസില്‍ നിന്നാണ് ഈ വീഡിയോ പകര്‍ത്തിയിരിക്കുന്നത് എന്നാണ് വീഡിയോയില്‍ എഴുതിയിരിക്കുന്നത്. ആശുപത്രിയിലെ ഐസിയു റൂമാണ് വീഡിയോയില്‍ കാണുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അതില്‍ കാണുന്നത് ഒരു പ്രായമായ സ്ത്രീ കട്ടിലില്‍ ഇരുന്നുകൊണ്ട് ബീഡി വലിക്കുന്നതാണ്. വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വീഡിയോ വൈറലായത്. ആശുപത്രി കെട്ടിടം പോലെ ഒരിടത്ത് ബീഡി വലിക്കുന്നത് വലിയ അപകടങ്ങള്‍ വിളിച്ചുവരുത്തും എന്ന കാര്യത്തില്‍ സംശയമില്ല. അതിനാല്‍ തന്നെ വീഡിയോ കണ്ട ആളുകളില്‍ പരിഭ്രമവും ഉണ്ടാകാന്‍ സാധ്യതയുണ്ട്.
വീഡിയോയില്‍ ആശുപത്രിയിലെ ഐസിയു മുറിയില്‍ ഒരു കട്ടിലില്‍ പ്രായമായ ഒരു സ്ത്രീ ഇരിക്കുന്നത് കാണാം. അവര്‍ അവിടെ ഇരുന്ന് കൊണ്ട് ഒരു ബീഡി വലിക്കുന്നതാണ് പിന്നെ കാണുന്നത്. തലയില്‍ ഷാളൊക്കെയിട്ട് പുതച്ചാണ് സ്ത്രീ ഇരിക്കുന്നത്. പിന്നീട് അവര്‍ ഒരു ബീഡി വലിക്കുന്നതാണ് കാണുന്നത്. കയ്യില്‍ മുക്കാലും മറച്ചു പിടിച്ചാണ് ഇവര്‍ ബീഡി വലിക്കുന്നത്. പുക പുറത്തേക്ക് വിടുന്നതും കാണാം. കുറച്ച് കഴിയുമ്പോള്‍ ഐസിയു മുറിയിലെ കട്ടിലില്‍ തന്നെ തട്ടിയാണ് ഇവര്‍ ബീഡി കെടുത്തിക്കളയുന്നത്. അവിടെ തീപ്പൊരി വീഴുന്നതും വീഡിയോയില്‍ കാണുന്നുണ്ട്.
ഏതായാലും വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്. പലരും, ഇങ്ങനെ ആശുപത്രിക്കിടക്കയില്‍ കിടന്ന് പുകവലിക്കുന്നത് എന്തുമാത്രം വലിയ അപകടങ്ങള്‍ വിളിച്ചുവരുത്തും എന്നതിനെ കുറിച്ചാണ് സംസാരിച്ചത്.

Related Articles

Back to top button