ALAPPUZHABREAKING NEWScrimeKERALALATESTLOCAL NEWSNEWS

ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തിയ യുവതി മരിച്ചു

ആലപ്പുഴ: ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തിയ യുവതി മരിച്ചു. ചേര്‍ത്തല വെട്ടക്കല്‍ സ്വദേശി ആരതിയാണ് (32) വണ്ടാനം മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ മരിച്ചത്.

സ്‌കൂട്ടറില്‍ സഞ്ചരിച്ചിരുന്ന ആരതിയെ നടുറോഡില്‍ തടഞ്ഞ് നിര്‍ത്തി ഇന്ന് രാവിലെ ശ്യാംജിത്ത് പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. സംഭവത്തിനിടെ ശ്യാംജിത്തിനും പൊള്ളലേറ്റു. ശ്യാം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജോലിക്കാരിയായിരുന്നു ആരതി. കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്ന് ഇരുവരും പിരിഞ്ഞായിരുന്നു കഴിഞ്ഞത്.

Related Articles

Back to top button