BREAKING NEWSKERALALATESTNEWS

‘ഇതാ എന്റെ ഐഡന്റിറ്റി’; കെ.സുധാകരന് ഷമയുടെ മറുപടി

കണ്ണൂര്‍: ലോക്‌സഭാ സ്ഥാനാര്‍ഥി നിര്‍ണയവുമായി ബന്ധപ്പെട്ട വിമര്‍ശനത്തില്‍ കെപിസിസി അധ്യക്ഷനും ലോക്‌സഭാ സ്ഥാനാര്‍ത്ഥിയുമായ കെ.സുധാകരന് മറുപടിയുമായി കോണ്‍ഗ്രസ് വക്താവ് ഷമാ മുഹമ്മദ്.

പാര്‍ട്ടി വക്താവ് എന്ന് വ്യക്തമാക്കുന്ന എ.ഐ.സി.സി വെബ്സൈറ്റിലെ ചിത്രം ഷമാ പങ്കുവെച്ചും മൈ ഐ.ഡി എന്ന അടിക്കുറിപ്പോടെയാണ് അവര്‍ കോണ്‍ഗ്രസ് വെബ്സൈറ്റിലെ സ്‌ക്രീന്‍ഷോട്ട് പോസ്റ്റ് ചെയ്യുകയും ചെയ്തു. ഡല്‍ഹിയിലെ വിലാസവും ഉള്‍പ്പെടുത്തിയിരുന്നു.

ഷമാ മുഹമ്മദ് പാര്‍ട്ടിയുടെ ആരുമല്ലെന്നും വിമര്‍ശനത്തെക്കുറിച്ച് അവരോട് ചോദിക്കണമെന്നുമുള്ള കെ.സുധാകരന്റെ പ്രതികരണത്തിന് മറുപടി നല്‍കുകയായിരുന്നു അവര്‍.

ഡോ. ഷമാ മുഹമ്മദ്, വക്താവ് എന്നതിനൊപ്പം അവരുടെ ചിത്രവും ഡല്‍ഹിയിലെ വിലാസവും ഉള്‍പ്പെടെയാണ് ഫെയ്‌സ്ബുക്കിലൂടെ അവര്‍ സുധാകരന് മറുപടി നല്‍കിയത്.

സ്ഥാനാര്‍ഥി നിര്‍ണയത്തില്‍ വനിതകള്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും മതിയായ പരിഗണന ലഭിച്ചില്ലെന്നും രാഹുലിന്റെ വാക്ക് പാലിക്കപ്പെട്ടില്ലെന്നും അവര്‍ പ്രതികരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രസ്താവനകളാണ് ചര്‍ച്ചയ്ക്ക് വഴിവെച്ചത്.

Related Articles

Back to top button