BREAKING NEWScrimeIDUKKIKERALALATESTLOCAL NEWSNEWS

കുട്ടിയെ മറവ് ചെയ്ത സ്ഥലത്തില്‍ അവ്യക്തത; മൊഴി മാറ്റിപ്പറഞ്ഞ് നിതീഷ്

കട്ടപ്പന: കട്ടപ്പന ഇരട്ടക്കൊലപാതകത്തില്‍ പ്രതി നിതീഷ് മൊഴി മാറ്റുന്നത് പൊലീസിനെ കുഴക്കുന്നു.നവജാത ശിശുവിനെ തൊഴുത്തില്‍ കുഴിച്ചുമൂടിയെന്ന മൊഴിയാണ് മാറ്റിപ്പറഞ്ഞത്. ഇതോടെ കുട്ടിയെ മറവു ചെയ്ത സ്ഥലത്തില്‍ അവ്യക്തത തുടരുകയാണ്.

കുട്ടിയുടെ മൃതദേഹം കുഴിച്ചിട്ടു എന്നു പറഞ്ഞ കട്ടപ്പന സാഗര ജംഗ്ഷനിലെ പഴയ വീട്ടിലെ തൊഴുത്തില്‍ ഇന്നലെ പൊലീസ് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായിരുന്നില്ല.

കട്ടപ്പനയിലെ വർക്‌ഷോപ്പിൽ നിന്ന് മോഷണ ശ്രമത്തിനിടെ വിജയന്റെ മകൻ വിഷ്ണുവും നിതീഷും പിടിയിലായതോടെയാണ് ഇരട്ടക്കൊലപാതകം പുറം ലോകമറിഞ്ഞത്. സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് വിജയനും നിതീഷുമായി തർക്കമുണ്ടായി. തർക്കത്തിനിടെ നിതീഷ് വിജയനെ ചുറ്റികയ്ക്ക് അടിച്ച് കൊലപ്പെടുത്തുകയായിരുന്നു. വീടിന്റെ ചായ്‌പിൽ അഞ്ചടിയോളം താഴ്ചയിൽ കുഴിയെടുത്താണ് മൃതദേഹം മറവുചെയ്തത്.

കേസില്‍ പ്രതി ചേര്‍ത്ത കൊല്ലപ്പെട്ട വിജയന്റെ ഭാര്യ സുമയെ പൊലീസ് ഇന്ന് ചോദ്യം ചെയ്യും

 

Related Articles

Back to top button