KERALALATESTNEWS

മൂന്ന് തിരിച്ചറിയല്‍ കാര്‍ഡ്; തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

കോഴിക്കോട്: ബേപ്പൂരില്‍ ഒരാള്‍ക്ക് മൂന്ന് വോട്ടര്‍ ഐഡി കാര്‍ഡ് കണ്ടെത്തിയതിനെ തുടര്‍ന്ന് ബന്ധപ്പെട്ട തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യാന്‍ ചീഫ് ഇലക്ടറല്‍ ഓഫീസര്‍ സഞ്ജയ് കൗള്‍ നിര്‍ദേശം നല്‍കി.

രണ്ട് ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍മാര്‍, ഒരു ബൂത്ത് ലെവല്‍ ഓഫീസര്‍ എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്യുന്നത്. ഇത് സംബന്ധിച്ച് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ കോഴിക്കോട് ജില്ലാ കളക്ടര്‍ക്കാണ് നിര്‍ദേശം നല്‍കിയത്.

Related Articles

Back to top button