BUSINESSBUSINESS NEWS

സംസ്ഥാനത്തെ 1600 ഗ്രാമങ്ങളിലും എയര്‍ടെല്‍

കൊച്ചി: ദേശീയതലത്തില്‍? നടപ്പാക്കി വരുന്ന തീവ്രയത്നത്തിന്റെ ഭാഗമായി സംസ്ഥാനത്തെ 14 ജില്ലകളിലായി 1600 ഗ്രാമങ്ങളിലും 355 പട്ടണങ്ങളിലും ഈ വര്‍ഷം എയര്‍ടെല്ലിന്റെ ശൃംഖല വ്യാപിപ്പിക്കുന്നു.
എറണാകുളം, ഇടുക്കി ജില്ലകളിലെ 266 ഗ്രാമങ്ങളിലും 60 ടൗണുകളിലുംകൂടുതല്‍ സൈറ്റുകള്‍ സ്ഥാപിച്ചു കഴിഞ്ഞു. എറണാകുളം ജില്ലയിലെ ആലുവ, കൊച്ചി, കോതമംഗലം, കുന്നത്തുനാട്, മൂവാറ്റുപുഴ, പറവൂര്‍ താലൂക്കുകളിലും ഇടുക്കിയിലെ ദേവികുളം, പീരുമേട്, തൊടുപുഴ,ഉടുമ്പഞ്ചോല താലൂക്കുകളിലുമാണ് നെറ്റ് വര്‍ക് വികസനം നടപ്പാക്കിക്കഴിഞ്ഞിട്ടുള്ളത്. ഇവിടങ്ങളിലെല്ലാം ഇന്റര്‍നെറ്റും ലഭ്യമാണ്. അതിവേഗ ഡേറ്റ സേവനമാണ് ഉറപ്പുവരുത്തിയിട്ടുള്ളത്.ഇടുക്കി, വയനാട്, പത്തനംതിട്ട ജില്ലകളിലെ മലയോര പ്രദേശങ്ങളിലുംഅതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കുന്നുണ്ട്.

Related Articles

Back to top button