BREAKING NEWSKERALALATEST

ആന്റണി രാജുവിനൊപ്പം ഒത്തുകളിക്കുകയാണോ, തൊണ്ടിമുതല്‍ കേസില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം

ന്യൂഡല്‍ഹി: മുന്‍ മന്ത്രി ആന്റണി രാജുവിനെതിരായ തൊണ്ടി മുതല്‍ കേസില്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതിയുടെ രൂക്ഷ വിമര്‍ശനം. കേസില്‍ സംസ്ഥാന സര്‍ക്കാര്‍ മറുപടി നല്കാത്തത് ഗൗരവതരമാണെന്ന് ജസ്റ്റിസുമാരായ സിടി രവികുമാര്‍ രാജേഷ് ബിന്‍ഡാല്‍ എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ച് നിരീക്ഷിച്ചു. പ്രതിയുമായി സര്‍ക്കാര്‍ ഒത്തുകളിക്കുകയാണോ എന്ന് കോടതി ചോദിച്ചു. എല്ലാ വസ്തുതകളും വ്യക്തമാണെന്നിരിക്കെ കേരളത്തിന് ഇനി എന്ത് മറുപടിയാണ് നല്കാനുള്ളതെന്നും കോടതി ചോദിച്ചു. സത്യവാങ്മൂലം നല്കാന്‍ കേരളത്തിന് കോടതി കര്‍ശനം നിര്‍ദ്ദേശം നല്കി.
വിദേശി ഉള്‍പ്പെട്ട ലഹരിമരുന്ന് കേസിലെ തൊണ്ടിമുതലായ അടിവസ്ത്രം മജിസ്‌ട്രേറ്റ് കോടതിയില്‍ മാറ്റി നല്കി തെളിവ് നശിപ്പിച്ചെന്നാണ് ആന്റണി രാജുവിനെതിരായ കേസ്. പുനരന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടതിന് എതിരെയാണ് ആന്റണി രാജു സുപ്രീംകോടതിയില്‍ അപ്പീല്‍ നല്കിയത്. കഴിഞ്ഞ നവംബറില്‍ നിര്‍ദ്ദേശം നല്തിയിട്ടും കേരളം ഇതുവരെ മറുപടി നല്കാത്തതാണ് കോടതിയെ ചൊടിപ്പിച്ചത്.

Related Articles

Back to top button