BREAKING NEWSNATIONAL

പിറ്റ്ബുള്‍, ടെറിയേര്‍സ്, അമേരിക്കന്‍ ബുള്‍ഡോഗ്, റോട്ട്വീലര്‍ നായകളുടെ ഇറക്കുമതിയും വില്‍പനയും നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍

പിറ്റ്ബുള്‍, അമേരിക്കന്‍ ബുള്‍ഡോഗ്, റോട്ട്വീലര്‍ അടക്കം 23 ഇനം നായകളുടെ ഇറക്കുമതിയും വില്‍പനയും നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍. മനുഷ്യജീവന് അപകടകാരികളാണെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് നിരോധനമേര്‍പ്പെടുത്തിയിരിക്കുന്നത്. നായകളുടെ ഇറക്കുമതി, പ്രജനനം, വില്‍പ്പന എന്നിവ തടയണമെന്ന് സംസ്ഥാനത്തിന് കേന്ദ്രത്തിന്റെ നിര്‍ദേശം.
ഈ വിഭാഗത്തിലുള്ള നായകള്‍ക്ക് ലൈസന്‍സോ പെര്‍മിറ്റോ നല്‍കരുതെന്ന് തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി. സംസ്ഥാന ചീഫ് സെക്രട്ടറിമാര്‍ക്കാണ് കേന്ദ്ര സര്‍ക്കാര്‍ കത്തയച്ചത്. അപകടകാരികളായ നായകളെ നിരോധിക്കണം എന്ന ആവശ്യത്തില്‍ തീരുമാനം എടുക്കാന്‍ കേന്ദ്ര സര്‍ക്കാരിനോട് ഡല്‍ഹി ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ലീഗല്‍ അറ്റോര്‍ണിസ് ആന്‍ഡ് ബാരിസ്റ്റര്‍ ലോ ഫേം ആണ് ചില വിഭാഗം നായകളുടെ നിരോധനവും, ഇത് വരെ ഈ നായകളെ വളര്‍ത്തുന്നതിന് അനുവദിച്ച ലൈസന്‍സുകളും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരുന്നത്.
അപകടകാരികളായ നായകളുടെ ക്രോസ് ബീഡുകളും വിലക്കിയിട്ടുണ്ട്. റ്റ്ബുള്‍ ടെറിയര്‍, ടോസ ഇനു, അമേരിക്ക സ്റ്റാഫോര്‍ഡ്ഷയര്‍ ടെറിയര്‍, ഫില ബ്രസീലിറോ, ഡോഗോ അര്‍ജന്റീനോ, അമേരിക്കന്‍ ബുള്‍ഡോഗ്, ബോസ്ബോയല്‍, കംഗല്‍, സെന്‍ട്രല്‍ ഏഷ്യന്‍ ഷെപ്പേര്‍ഡ് ഡോഗ്, കൊക്കേഷ്യന്‍ ഷെപ്പേര്‍ഡ് ഡോഗ്, സൗത്ത് റഷ്യന്‍ ഷെപ്പേര്‍ഡ് ഡോഗ്, ടോണ്‍ജാക്ക്, സാര്‍പ്ലാനിനാക്, ജാപ്പനീസ് ടോസ, മാസ്ടിഫ്സ്, റോട്ട്വീലര്‍, ടെറിയര്‍സ്, റൊഡേഷ്യന്‍ റിഡ്ജ്ബാക്ക്, വുള്‍ഫ് ഡോഗ്സ്, കാനറിയോ, അക്ബാഷ്, മോസ്‌കോ ഗ്വാര്‍, കെയ്ന്‍ കോര്‍സോ, ബാന്‍ഡോ എന്നിവയാണ് നിരോധിച്ച പട്ടികയിലുള്‍പ്പെട്ട നായകള്‍.

Related Articles

Back to top button