BREAKING NEWSIDUKKIKERALALATESTLOCAL NEWSNEWS

മൂന്നാറില്‍ ജനവാസ മേഖലയില്‍ വീണ്ടും കാട്ടാനയിറങ്ങി

മൂന്നാര്‍: മൂന്നാറില്‍ ജനവാസ മേഖലയില്‍ വീണ്ടും കാട്ടാനയിറങ്ങി. സെവന്‍മല എസ്റ്റേറ്റ് പാര്‍വതി ഡിവിഷനിലാണ് രാവിലെ എട്ടുമണിയോടെയാണ് കാട്ടാനയെത്തിയത്.

അടുത്തിടെ രണ്ടുപേരെ കൊലപ്പെടുത്തിയ കട്ടക്കൊമ്പനാണ് ഇതെന്നാണ് സംശയം. എന്നാല്‍ വനംവകുപ്പ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. ഡ്രോണ്‍ പരിശോധനയും ആര്‍ആര്‍ടി സംഘത്തിന്റെ നിരീക്ഷണവും ഏര്‍പ്പെടുത്തി എന്നു പറയപ്പെടുന്ന സ്ഥലത്താണ് വീണ്ടും കട്ടക്കൊമ്പനെത്തിയത്.

ഭാസ്‌കരന്‍, രവി എന്നീ കര്‍ഷകരുടെ നാലേക്കറോളം സ്ഥലത്തെ കൃഷി നശിപ്പിച്ചു. നേര്യമംഗലത്തും കാട്ടാന ആക്രമണത്തെത്തുടര്‍ന്ന് വ്യാപകമായി കൃഷിനാശമുണ്ടാകുന്നതായാണ് നാട്ടുകാര്‍ പറയുന്നത്.

Related Articles

Back to top button