BREAKING NEWSKERALA

ശബരി കെ റൈസ് വിപണിയിലേക്ക്; സഞ്ചിയില്ലാത്തതിനാല്‍ സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ എത്തിയില്ല

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാരിന്റെ ഭാരത് അരിക്ക് ബദലായി സംസ്ഥാന സര്‍ക്കാരിന്റെ ശബരി കെ റൈസ് വിപണിയിലേക്ക്. കെ റൈസിന്റെ സംസ്ഥാനതല വിതരണ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. പൊതുവിതരണ രംഗത്തെ ബദല്‍ ഇടപെടലാണ് കെ റൈസ് എന്ന് മുഖ്യമന്ത്രി പറഞ്ഞു.
കേന്ദ്രം പുറത്തിറക്കിയ ഭാരത് അരിക്ക് ബദലയാണ് സംസ്ഥാന സര്‍ക്കാര്‍ ശബരി കെ റൈസ് എന്ന ബ്രാന്‍ഡില്‍ അരി പുറത്തിറക്കിയത്. ഭാരത് അരി കേന്ദ്രം വിതരണം ചെയ്യുന്നത് ലാഭേച്ഛ മുന്നില്‍ കണ്ടെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു. 18 രൂപ 58 പൈസ നിരക്കില്‍ വാങ്ങിയ അരിയാണ് കേന്ദ്രം 29 രൂപയ്ക്ക് വില്‍ക്കുന്നത് എന്നും മുഖ്യമന്ത്രി പറഞ്ഞു.
ശബരി കെ റൈസിന്റെ ആദ്യ വിതരണം മുഖ്യമന്ത്രിയും മന്ത്രി ശിവന്‍കുട്ടിയും ചേര്‍ന്ന് നിര്‍വഹിച്ചു. എന്നാല്‍ ഉദ്ഘാടനം കഴിഞ്ഞെങ്കിലും സപ്ലൈകോ ഔട്ട്‌ലെറ്റുകളില്‍ അരി ഇതുവരെ എത്തിയിട്ടില്ല. സഞ്ചി ഇല്ലാത്തത് കാരണമാണ് അരി എത്താത്തത് എന്ന ആരോപണം ഭക്ഷ്യ മന്ത്രി നിഷേധിച്ചു. നാളെ വിതരണം തുടങ്ങുമെന്നും മന്ത്രി വ്യക്തമാക്കി. മുഴുവന്‍ സബ്‌സിഡി സാധനങ്ങളും ഉടന്‍തന്നെ സപ്ലൈകോ ഔട്ടുകളില്‍ എത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Related Articles

Back to top button