BUSINESSBUSINESS NEWS

ബോഷിന്റെ പുതിയ സിംഗിള്‍ ഡോര്‍ റഫ്രിജറേറ്ററുകള്‍ വിപണിയിലേക്ക്

കൊച്ചി: ഗാര്‍ഹികോപകരണ വ്യവസായത്തിലെ ആഗോള നേതാവായ ബോഷ് ഹോം ്അപ്ലയന്‍സസ് പ്രൈവറ്റ് ലിമിറ്റഡ് .ഇന്ത്യന്‍ കുടുംബങ്ങളുടെ വിവിധ സംഭരണ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി രൂപകല്‍പ്പന ചെയ്തിട്ടുള്ള ബോഷ് സിംഗിള്‍ ഡോര്‍ റഫ്രിജറേറ്ററുകളുടെ ശ്രേണി പുറത്തിറക്കി. ഇന്ത്യയിലെ കൂളിംഗ്വിഭാഗത്തില്‍ വിപ്ലവം സൃഷ്ടിക്കാന്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ പുതിയ റഫ്രിജറേറ്ററുകള്‍. ബോഷ് ഹോം അപ്ലയന്‍സസ് മേക്ക് ഇന്‍ ഇന്ത്യ;മേക്ക് ഫോര്‍ ഇന്ത്യ എന്നിവയോടുള്ളപ്രതിബദ്ധത കൂടുതല്‍ ശക്തിപ്പെടുത്തുന്നു.226 ലിറ്റര്‍ വരെയുള്ള ശേഷികളില്‍ ഇത് ലഭ്യമാണ്. എല്ലാ ആവശ്യങ്ങളും ഉള്‍ക്കൊള്ളാന്‍ പറ്റുന്ന വിധത്തിലുള്ള വിപുലമായ സംഭരണ സ്ഥലം ഈ റഫ്രിജറേറ്ററുകള്‍ വാഗ്ദാനം ചെയ്യുന്നു.
നിറങ്ങളുടെയും പാറ്റേണുകളുടെയും ഒരു നിരയുമായി, റഫ്രിജറേറ്ററുകള്‍ ആധുനിക അടുക്കളകളുടെ സൗന്ദര്യത്തിന് പൂര്‍ണ്ണത നല്‍കുന്നു.
ഉയര്‍ന്ന ഊര്‍ജ്ജ കാര്യക്ഷമതയുള്ള വിഭാഗങ്ങളില്‍ ലഭ്യമാണ്. ഇവ മികച്ച കൂളിംഗ്ഉറപ്പാക്കുക മാത്രമല്ല, ഊര്‍ജ്ജ ഉപഭോഗം കുറയ്ക്കാനും കൂടുതല്‍ സുസ്ഥിരമായ ജീവിതശൈലി സ്വീകരിക്കാന്‍ ഉപഭോക്താക്കളെ പ്രാപ്തരാക്കുകയും ചെയ്യുന്നു. മൃദുവായ പച്ചക്കറികള്‍ക്കും ഇലക്കറികളും വേണ്ടിയുള്ള ഒരു ലോലമായ ക്രിസ്പര്‍ബോക്സ
(ദൈനംദിന അവശ്യവസ്തുക്കള്‍ക്കായി എളുപ്പത്തില്‍ ആക്സസ് ചെയ്യാവുന്ന സ്ഥലം, ഉണങ്ങിയ ഇനങ്ങ? നന്നായി വേര്‍തിരിക്കുന്നതിന് ക്രമീകരിക്കാവുന്ന ബിന്നുള്ള സവിശേഷമായ പെഡസ്റ്റല്‍ ബോക്സ് എന്നിങ്ങനെയുള്ള സവിശേഷമായ ഉപഭോക്തൃ കേന്ദ്രീകൃത സവിശേഷതകള്‍ ഈ റഫ്രിജറേറ്ററുകളിലുണ്ട്.
ജലാംശം നിലനിര്‍ത്തേണ്ട ആവശ്യങ്ങള്‍ നിറവേറ്റുന്ന, ഡോറിലെ സ്ഥലത്തില്‍ വിട്ടുവീഴ്ച ചെയ്യാതെ നാല് 1 ലിറ്റര്‍ വാട്ടര്‍ ബോട്ടിലുകള്‍ വരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന, വേഗത്തില്‍ തണുപ്പിക്കുന്ന സ്മാര്‍ട്ട് ഷീല്‍ഡ് സാങ്കേതിക വിദ്യയുള്ള കൂള്‍ബോട്ടില്‍ സോണ്‍ ഇതിലുണ്ട്. എല്ലാ ശേഷികളിലുമുള്ള റഫ്രിജറേറ്ററുകളും 18 മണിക്കൂര്‍ തണുപ്പ് നിലനിര്‍ത്തല്‍ വാഗ്ദാനം ചെയ്യുന്നു. ഇത് ദീര്‍ഘ സമയത്തേക്കുള്ള വൈദ്യുതി മുടക്കങ്ങളിലും ഭക്ഷണം പുതുമയോടെ നിലനിര്‍ത്തുന്നത് ഉറപ്പാക്കുന്നു.21 ലിറ്റര്‍ ശേഷിയുള്ള ഏറ്റവും വലിയപച്ചക്കറി സ്റ്റോറേജും റഫ്രിജറേറ്ററുകളില്‍ ലഭ്യമാണ്. ജര്‍മ്മന്‍ ഗുണനിലവാര മാനദണ്ഡങ്ങളോടെ രൂപകല്‍പ്പന ചെയ്ത റഫ്രിജറേറ്ററുകള്‍ 10 വര്‍ഷത്തെ കംപ്രസ്സര്‍ വാറന്റി പിന്തുണയോടെ ദീര്‍ഘകാലം ഉപയോഗിക്കാനായി നിര്‍മ്മിച്ചതാണ്.

Related Articles

Back to top button