BUSINESSBUSINESS NEWS

2.6 ബില്യണ്‍ ഡോളറിന്റെ യുഎസ് ഹെലികോപ്റ്റര്‍ സീ ഹോക്ക് കൊച്ചിയില്‍

കൊച്ചി: 2.6 ബില്യണ്‍ ഡോളര്‍ വിലമതിക്കുന്ന (260കോടി രൂപ) എം എച്ച് 60 റോമിയോ സീഹോക്ക് ഹെലികോപ്റ്ററുകള്‍ ഇന്ത്യന്‍ സൈന്യം സ്വന്തമാക്കി.
അമേരിക്കയിലെ വിഖ്യാതമയ ലോക്ക്ഹീഡ് മാര്‍ട്ടിനില്‍ നിന്നും 24 എംഎച്ച് 60 റോമിയോ സീ ഹോക്ക് ഹെലികോപ്റ്ററുകളാണ് വരുന്നത്. ഇതില്‍ ആദ്യ ബാച്ചില്‍പ്പെട്ട ആറ് ഹെലികോപ്റ്ററുകള്‍ എത്തി. അവ ഇന്ത്യന്‍ നാവിക സേനയുടെ ഭാഗമാകന്ന കമ്മീഷനിങ്ങ് ചടങ്ങുകള്‍ കൊച്ചി ദക്ഷിണമേഖല നാവിക സേനാ ആസ്ഥാനത്ത് അരങ്ങേറി..നാവിക സേനാ മേധാവി അഡ്മിറല്‍ ആര്‍ ഹരികുമാര്‍ കമ്മീഷനിങ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി.
ഫോറിന്‍ മിലിട്ടറി സെയില്‍സ് പദ്ധതിയുടെ ഭാഗമായാണ് അമേരിക്കന്‍ ഹെലികോപ്റ്ററുകളുടെ ഇന്ത്യയിലേക്കുള്ള വരവ്.മള്‍ട്ടി റോള്‍ ഹെലികോപ്റ്ററുകള്‍ ആയി കണക്കാക്കുന്ന ഇത്തരം ഹെലികോപ്റ്ററുകള്‍ വാങ്ങുന്നതിനുള്ള കരാറില്‍ 2020 ഫെബ്രുുവരിയിലാണ് അമേരിക്കയുമായി കരാര്‍ ഒപ്പുവെച്ചത്.
ഇന്ത്യയുടെ സമുദ്രാതിര്‍ത്തിയില്‍ പ്രവേശിക്കുന്ന ശത്രു രാജ്യങ്ങളുടെ അന്തര്‍വാഹിനികളെ മിനിറ്റുകള്‍ക്കുള്ളില്‍ നശിപ്പിക്കാന്‍ സീഹോക്ക് ഹെലികോ്പ്റ്ററുകള്‍ക്ക് സാധിക്കും. അതേപോലെ ഇന്ധനം നിറക്കാതെ 800 കിലോമീറ്ററുകളോളം പറനെത്തുവാനും ആക്രമണം നടത്തി തിരിച്ചെത്താനും കഴിയും. സമുദ്രോപരിതലത്തിലെ ശത്രു രാജ്യങ്ങളുടെ കപ്പലുകളെപ്പോലെ കടലിനടിയിലൂടെ വരുന്ന ശത്രു ക്കളുടെ അന്തര്‍വാഹിനകളെ തിരിച്ചറിഞ്ഞ് നശിപ്പിക്കാനും ഏതാനും മിനിറ്റുകള്‍ മാത്രം മതി.
കംപ്യൂട്ടറിന്റെ സഹായത്തെ പ്രവര്‍ത്തിക്കുന്ന അത്യാധൂനിക എഎല്‍എഫ്എസ് ഡിപ്പിങ് സോണാറുകളും സോണോ ബോയകളും സീഹോക്ക് ഹെലികോപ്റ്ററുകളുടെ കരുത്താണ്
ഈ മള്‍ട്ടിമിഷന്‍ ഹെലികോപ്റ്ററുകളുടെ മറ്റൊരു സവിശേഷത മടക്കിവെക്കാവുന്ന റോട്ടറുകളും വാല്‍ ഭാഗവുമാണ്. അതിനാല്‍ ചെറിയ സ്ഥലം മാത്രം മതി ഈ ഹെലികോപ്റ്ററുകള്‍ പാര്‍ക്ക് ചെയ്യുവാന്‍. അതിനാല്‍ ചെറിയ യുദ്ധകപ്പലുകളില്‍ പോലും സീ ഹോക്ക് ഹെലികോപ്റ്ററുകള്‍ വിന്യസിക്കാന്‍ കഴിയും. ഹെലികോപ്റ്ററിന്റെ ഗ്ലാസ് കോക്പിറ്റ് പകല്‍ പോലെ രാത്രിയിലും കാഴ്ച ലഭിക്കും.ഡ്യുവല്‍ എംബഡഡ് ഇനേര്‍ഷ്യല്‍ നാവിഗേഷന്‍ സിസറ്റവും ജിപിഎസും കൃത്യമായ നാവിഗേഷന്‍ നല്‍കുന്നു..ഇലക്*!*!*!്രട്രോണിക് വാര്‍ഫെയര്‍ സ്യൂട്ടും ശക്തമാണ്. മിസൈല്‍ വാണിംഗ് സംവിധാനത്തോടെടൊപ്പം കാര്യക്ഷമമായ ലേസര്‍ വാണിംഗ് സംവിധാനവും ഇന്‍ഫ്രാറെഡ് മിസൈല്‍ ജാമിംഗ് സംവിധാവും., 38 ലെസര്‍ ഗൈഡഡ് റോക്കറ്റുകളും നാല് എംകെ 54 ടോര്‍പിഡോകളും യന്ത്രതോക്കുകളും ഹെലികോപ്റ്ററിലുണ്ട്.15 ഓളം രാജ്യങ്ങളിലായി 600 ഓളം സീഹോക്ക് ഹെലികോപ്റ്ററുകള്‍ കര്‍ത്തവ്യനിരതരായി രംഗത്തുണ്ട്്.. അമേരിക്കയുടെ സൈനിക ദൗത്യങ്ങളില്‍ സജീവമായി പങ്കെടുത്ത ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകളുടെ പിന്‍ഗാമികളാണ് എംഎച്ച് 60 റോമിയോ സീ ഹോക്ക്.

Related Articles

Back to top button