BREAKING NEWSKERALALATESTNEWS

കേരളത്തിൽ വോട്ടെടുപ്പ് ഒറ്റഘട്ടമായി നടത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കമാര്‍

ന്യൂഡല്‍ഹി: കേരളത്തിൽ വോട്ടെടുപ്പ് ഒറ്റഘട്ടമായി നടത്തുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ് കമാര്‍. ഏപ്രില്‍ 26നാണ് കേരളത്തിലെ 20 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പു നടക്കുക.

ഫലപ്രഖ്യാപനം മറ്റു സംസ്ഥാനങ്ങള്‍ക്കൊപ്പം ജൂണ്‍ 4നു നടക്കും. ആകെ ഏഴു ഘട്ടങ്ങളിലായാണ് ലോക്‌സഭാ തെരഞ്ഞെടുപ്പു നടക്കുന്നത്. രണ്ടാം ഘട്ടത്തിലാണ് കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ വോട്ടെടുപ്പ്.

വോട്ടെടുപ്പിനു ശേഷം ഫലപ്രഖ്യാപനത്തിനായി കേരളം 39 ദിവസം കാത്തിരിക്കണം. തെരഞ്ഞെടുപ്പു പ്രഖ്യാപനത്തോടെ തെരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. 55 ലക്ഷം വോട്ടിംഗ് യന്ത്രങ്ങൾ ഉപയോഗിക്കും.

ഒന്നാം ഘട്ടം-മാര്‍ച്ച് 20 ന് വിജ്ഞാപനം, വോട്ടെടുപ്പ് ഏപ്രില്‍ 19-ന്. രണ്ടാം ഘട്ടം വിജ്ഞാപനം മാര്‍ച്ച് 28 ന് , വോട്ടെടുപ്പ് ഏപ്രില്‍ 26.

ഒറ്റ ദിവസത്തില്‍ വോട്ടെടുപ്പ് നടത്തുന്ന സംസ്ഥാനങ്ങള്‍ കേരളം, തമിഴ്‌നാട്, തെലങ്കാന, പുതുച്ചേരി,അന്ധ്രപ്രദേശ്, ലക്ഷദ്വീപ്, ഡെല്‍ഹി, ഗോവ, ഗുജറാത്ത്, ഹിമാചല്‍ പ്രദേശ്, ഹരിയാന, ലഡാക്ക്, മിസോറാം, മേഘാലയം, നാഗാലാന്‍ഡ്, സിക്കിം, പഞ്ചാബ്, ഉത്തര്‍ഖണ്ഡ്, അരുണാചല്‍ പ്രദേശ്, അന്തമാന്‍ നിക്കോബാര്‍, ചണ്ഡീഗഡ്, ദാദ്ര ദാമന്‍ ദിയു.

രണ്ടു ദിവസങ്ങളിലായി വോട്ടെടുപ്പ് നാല് സംസ്ഥാനങ്ങളില്‍ കര്‍ണാടകം, രാജസ്ഥാന്‍, ത്രിപുര, മണിപ്പൂര്‍ എന്നിവയും മൂന്ന് ദിവസം വോട്ടെടുപ്പ് രണ്ട് സംസ്ഥാനങ്ങളില്‍ ഛത്തീസ്ഗഢ്, ആസ്സം എന്നിവയും ഉള്‍പ്പെടും.

കേരളത്തില്‍ മാര്‍ച്ച് 28 ന് വിജ്ഞാപനം ഇറങ്ങും. നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഏപ്രില്‍ നാല്. സൂക്ഷ്മ പരിശോധന ഏപ്രില്‍ അഞ്ചിന് നടത്തും. പിന്‍വലിക്കാനുള്ള അവസാന തീയതി ഏപ്രില്‍ എട്ട്.

Related Articles

Back to top button