BREAKING NEWSNATIONAL

ടാറ്റ ഏറ്റെടുത്തിട്ടും രക്ഷയില്ല; സ്വയം വിരമിക്കാന്‍ മടിച്ച ജീവനക്കാരെ പുറത്താക്കി എയര്‍ ഇന്ത്യ

ദില്ലി: സ്വയം വിരമിക്കാന്‍ മടിച്ച ജീവനക്കാരെ പുറത്താക്കി എയര്‍ ഇന്ത്യ. വോളന്ററി റിട്ടയര്‍മെന്റ് പദ്ധതിയും റീ-സ്‌കില്ലിംഗ് അവസരങ്ങളും ഉള്‍പ്പെടെ എയര്‍ ഇന്ത്യ മുന്നോട്ടുവെച്ച പദ്ധതികളോട് സഹകരിക്കാത്ത 180-ലധികം ജീവനക്കാരെയാണ് എയര്‍ ഇന്ത്യ പിരിച്ചുവിട്ടത്. കഴിഞ്ഞയാഴ്ച്ചയാണ് എയര്‍ ഇന്ത്യയുടെ നടപടിയുണ്ടായത്.
2022 ജനുവരി മുതല്‍ നഷ്ടത്തിലായിരുന്ന എയര്‍ ഇന്ത്യയെ ടാറ്റ ഏറ്റെടുത്തിരുന്നു. എയര്‍ ഇന്ത്യയുടെ ബിസിനസ് കാര്യക്ഷമമാക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരുന്നതിനിടെയാണ് ഇത്തരത്തിലുള്ള നീക്കം. കഴിഞ്ഞ 18 മാസമായി എല്ലാ ജീവനക്കാരേയും വിലയിരുത്തുന്നതിന് സമഗ്രമായ ഒരു പ്രക്രിയയാണ് പിന്തുടരുന്നതെന്ന് എയര്‍ ഇന്ത്യ വക്താവ് ന്യൂസ് ഏജന്‍സിയോട് പറഞ്ഞു.
കഴിഞ്ഞ 18 മാസമായി എല്ലാ ജീവനക്കാരേയും വിലയിരുത്തുന്നതിന് സമഗ്രമായ ഒരു പ്രക്രിയയാണ് പിന്തുടരുന്നത്. ഈ ഘട്ടത്തില്‍, ഒന്നിലധികം വോളണ്ടറി റിട്ടയര്‍മെന്റ് സ്‌കീമുകളും റീ സ്‌കില്ലിങ് അവസരങ്ങളും വാഗ്ദാനം ചെയ്തിരുന്നു. വിആര്‍എസ് അല്ലെങ്കില്‍ റീ-സ്‌കില്ലിംഗ് അവസരങ്ങള്‍ പ്രയോജനപ്പെടുത്താന്‍ കഴിയാത്ത ജീവനക്കാര്‍ക്ക് പിരിഞ്ഞുപോകേണ്ടി വന്നതായി വക്താവ് അറിയിച്ചു. എന്നാല്‍ എത്ര പേരെയാണ് പിരിച്ചുവിട്ടതെന്ന് വക്താവ് അറിയിച്ചില്ലെങ്കിലും 180ലധികം ജീവനക്കാരെ പിരിച്ചുവിട്ടതായി പിടിഐ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ടാറ്റ ഗ്രൂപ്പ് എയര്‍ലൈന്‍ ഏറ്റെടുത്തതിന് ശേഷം രണ്ട് റൗണ്ടാണ് കമ്പനി ജീവനക്കാര്‍ക്ക് മുന്നില്‍ വളണ്ടറി റിട്ടയര്‍മെന്റ് സ്‌കീം കൊണ്ടുവന്നിട്ടുള്ളത്.

Related Articles

Back to top button