KERALALATEST

‘തൃശൂര്‍ തരും എന്നാണ് ഉറച്ച വിശ്വാസം, കേരളത്തില്‍ മാറ്റമുണ്ടാകും, യുവാക്കളുടെ പ്രതികരണം പ്രതീക്ഷ നല്‍കുന്നുണ്ട്’: സുരേഷ് ഗോപി

തൃശൂര്‍: തൃശൂര്‍ തരുമെന്നാണ് ഉറച്ച വിശ്വാസമെന്ന് തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. ഒരുക്കങ്ങള്‍ നേരത്തെ നിശ്ചയിച്ച പ്രകാരം നടക്കുന്നുവെന്നും കുറച്ചധികം ദിവസങ്ങള്‍ ലഭിച്ചുവെന്നും സുരേഷ് ഗോപി വ്യക്തമാക്കി. കേരളത്തില്‍ മാറ്റമുണ്ടാകുമെന്നും സുരേഷ് ഗോപി ആത്മവിശ്വാസം പ്രകടിപ്പിച്ചു. കേന്ദ്രത്തിന് കിട്ടുന്ന റിപ്പോര്‍ട്ട് പ്രകാരം രണ്ടും നാലും സീറ്റൊക്കെ കിട്ടുമെന്ന് പറയുന്നുണ്ട്. കൂടുതല്‍ ദിവസമുള്ളതു കൊണ്ട് എല്ലാവരിലേക്കും എത്താനാകും. യുവാക്കളുടെ പ്രതികരണം കൂടുതല്‍ പ്രതീക്ഷ നല്‍കുന്നുണ്ട്. അഞ്ച് കൊല്ലം ഇവിടെ പണിയെടുത്തതിന്റെ ഗുണമുണ്ടാകും. ഉത്സവങ്ങള്‍ വരുന്നുണ്ട്. പരമാവധി സമ്പര്‍ക്കമാണ് ലക്ഷ്യമിടുന്നതെന്നും സുരേഷ് ഗോപി വ്യക്തമാക്കി.

Related Articles

Back to top button