BREAKING NEWSLATESTNATIONALNEWS

കെജ്രിവാളിന് വീണ്ടും സമന്‍സ് അയച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതി കേസില്‍ ഡല്‍ഹി അരവിന്ദ് കെജ്രിവാളിന് വീണ്ടും സമന്‍സ് അയച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി). രണ്ട് സമന്‍സുകളാണ് അയച്ചിരിക്കുന്നത്. ഡല്‍ഹി മദ്യനയ കേസ്, ഡല്‍ഹി ജല്‍ ബോര്‍ഡ് കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളുമായി ബന്ധപ്പെട്ട് ഓരോ സമന്‍സ് വീതമാണ് അയച്ചിരിക്കുന്നത്.

മദ്യനയ കേസില്‍ സമന്‍സുകള്‍ പാലിക്കുന്നില്ലെന്ന ഇഡിയുടെ പരാതിയെ തുടര്‍ന്ന് ശനിയാഴ്ച ഡല്‍ഹി കോടതി കെജ്രിവാളിന് ജാമ്യം അനുവദിച്ചതിന് തൊട്ടുപിന്നാലെയാണ് ഇഡിയുടെ പുതിയ നീക്കം.

ഡല്‍ഹി ജല്‍ ബോര്‍ഡ് കേസുമായി ബന്ധപ്പെട്ട് നാളെ മുഖ്യമന്ത്രിയോട് നേരിട്ട് ഹാജരാകാന്‍ ആവശ്യപ്പെട്ടു. മദ്യനയ കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് മാര്‍ച്ച് 21 നാണ് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.

Related Articles

Back to top button