crimeKERALAKOLLAMLATESTLOCAL NEWSNEWS

പെട്രോള്‍ ഒഴിച്ച് കത്തിച്ച യുവാവ് മരിച്ചു; കൊലപ്പെടുത്തിയത് ഭാര്യയെ ശല്യം ചെയ്ത വൈരാഗ്യത്തില്‍

കൊല്ലം: ചടയമംഗലം പോരേടത്ത് പെട്രോള്‍ ഒഴിച്ച് കത്തിച്ച യുവാവ് മരിച്ചു. കുന്നുംപുറം സ്വദേശി കലേഷ് (23) ആണ് മരിച്ചത്. പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

കലേഷ് ജോലി ചെയ്യുന്ന സ്ഥാപനത്തില്‍ അതിക്രമിച്ച് കയറി ബക്കറ്റില്‍ കൊണ്ടു വന്ന പെട്രോള്‍ ഒഴിച്ച് തീകൊളുത്തുകയായിരുന്നു.

സനലിന്റെ ഭാര്യയെ ശല്യപ്പെടുത്തിയതിന്റെ വിരോധമാണ് കൊലയ്ക്ക് കാരണം. പ്രതി സനല്‍ റിമാന്‍ഡിലാണ്.

Related Articles

Back to top button