KASARGODKERALALATESTLOCAL NEWSNEWS

മംഗലാപുരത്ത് നിന്ന് കണ്ണൂരിലേക്ക് പോകുന്ന ബസ് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു

കാസര്‍കോട്:  മംഗലാപുരത്ത് നിന്ന് കണ്ണൂരിലേക്ക് പോകുന്ന ബസ് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. കാസ‍ര്‍കോട് മധൂർ രാംനഗർ സ്വദേശി ചേതൻ കുമാർ (37) ആണ് മരിച്ചത്. മൃതദേഹം ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.

ഇരുപതോളം പേര്‍ക്ക് പരിക്ക്. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്.

മംഗലാപുരത്ത് നിന്ന് കണ്ണൂരിലേക്ക് പോകുന്ന മെഹബൂബ് ബസാണ് അപകടത്തില്‍ പെട്ടത്. പരിക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.ഇവരുടെ ആരോഗ്യനില സംബന്ധിച്ച്‌ വിവരമൊന്നും ലഭിച്ചില്ല.

Related Articles

Back to top button