BREAKING NEWSKERALALATESTNEWS

എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ മൂല്യനിര്‍ണയം ഏപ്രില്‍ മൂന്ന് മുതല്‍

തിരുവനന്തപുരം: എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷാ മൂല്യനിര്‍ണയം ഏപ്രില്‍ മൂന്ന് മുതല്‍. എസ്എസ്എല്‍സി മൂല്യനിര്‍ണയത്തിന് 70 ക്യാമ്പുകളിലായി പതിനായിരത്തോളം അധ്യാപകരും 77 ക്യാമ്പുകളിലായി ഇരുപത്തി അയ്യായിരത്തോളം അധ്യാപകര്‍ ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയത്തിലും പങ്കെടുക്കും.

എട്ട് ക്യാമ്പുകളിലായി 2200 അധ്യാപകരാണ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി മൂല്യനിര്‍ണയത്തില്‍ പങ്കെടുക്കുക.

അതേസമയം മാര്‍ച്ച് 31 ഈസ്റ്റര്‍ ദിനത്തില്‍ മൂല്യനിര്‍ണയ ക്യാമ്പുകളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ അധ്യാപകര്‍ക്ക് ഉണ്ടാകുമെന്ന പ്രചാരണം വ്യാജമാണെന്നും മന്ത്രി അറിയിച്ചു.

Related Articles

Back to top button