BREAKING NEWSKERALA

കോട്ടയത്ത് എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിയുടെ പരിപാടിയില്‍ പങ്കെടുത്ത എന്‍.എസ്.എസ്. നേതാവിനെതിരേ നടപടി

കോട്ടയം: എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി തോമസ് ചാഴിക്കാടന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്ത മീനച്ചില്‍ താലൂക്ക് എന്‍.എസ്.എസ്. യൂണിയന്‍ പ്രസിഡന്റിനെതിരേ നടപടി. മീനച്ചില്‍ എന്‍.എസ്.എസ്. താലൂക്ക് യൂണിയന്‍ പ്രസിഡന്റ് സി.പി. ചന്ദ്രന്‍ നായരെയാണ് പുറത്താക്കിയത്. പകരം വൈസ് പ്രസിഡന്റിന് ചുമതല നല്‍കി.
തോമസ് ചാഴിക്കാടന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനത്തില്‍ പങ്കെടുത്തതിന് പിന്നാലെ അംഗങ്ങള്‍ക്കിടയില്‍ അഭിപ്രായഭിന്നതകള്‍ ഉടലെടുത്തു. ഇതിന് പിന്നാലെ താലൂക്ക് യൂണിയന്റെ 13 അംഗങ്ങളെ ചങ്ങനാശ്ശേരിയിലേക്ക് വിളിച്ചുവരുത്തി എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നയര്‍ രാജി ആവശ്യപ്പെടുകയായിരുന്നു.
അതേസമയം, തന്നെ പുറത്താക്കിയതല്ലെന്നും സ്വയം രാജിവെച്ചതാണെന്നും ചന്ദ്രന്‍ നായര്‍ പ്രതികരിച്ചു.

Related Articles

Back to top button