BUSINESSBUSINESS NEWS

റിയല്‍മി 12 സീരീസ് 5ജി പുറത്തിറങ്ങി

കൊച്ചി: ഏറെ സവിശേഷതകളോടെ റിയല്‍മിയുടെ 12 സീരീസ് 5ജി പുറത്തിറങ്ങി. ഇടത്തരം പ്രിമിയം ഫോണുകളായ റിയല്‍മി 12 സീരീസ്, കാമറ മികവുകൊണ്ടും ആകര്‍ഷണീയമായ ഡിസ്‌പ്ലേ കൊണ്ടും മികച്ചു നില്‍ക്കുന്നു. 2X ഇന്‍-സെന്‍സര്‍ സൂമും സിനിമാറ്റിക് ആ പോര്‍ട്രെയിറ്റ് മോഡും ഉള്ള റിയല്‍മി 12 പ്ലസ് 5ജി ഒ.ഐ.എസ് സാങ്കേതികതയോടെ ആദ്യത്തെ 50 എംപി സോനി എല്‍വൈടി -600 പ്രധാന ക്യാമറഅവതരിപ്പിക്കുന്നു. 120ഹെ്ഡ്‌സ് അള്‍ട്രാ-സ്മൂത്ത് അമോലെഡ് ഡിസ്‌പ്ലേ, 67ഡബ്ല്യൂ സൂപ്പര്‍വൂക്ക് ചാര്‍ജിംഗ്, 5000 എം എ എച്ച് ബാറ്ററി എന്നിവ പ്രത്യേകതകളാണ്. പയനിയര്‍ ഗ്രീന്‍, നാവിഗേറ്റര്‍ ബീജ് നിറങ്ങളില്‍ ഫോണ്‍ ലഭ്യമാണ്. 8 ജിബി 128 ജിബിയുടെ വില 20,999 രൂപ. 8ജിബി 256 ജിബി വില 21999 രൂപ.
റിയല്‍മി 12 5ജിയില്‍ 108 എം പി 3ത സൂം പോര്‍ട്രെയിറ്റ് ക്യാമറയുണ്ട്. കൂടാതെ മീഡിയ ടെക് ഡൈമെന്‍സിറ്റി 6100 5 ജി ചിപ്‌സെറ്റ്, 6.72 ഇഞ്ച് എഫ്.എച്ച്.ഡി സണ്‍ലൈറ്റ് ഡിസ്‌പ്ലേ, 45 ഡബ്ല്യൂ സൂപ്പര്‍വുക്ക് ചാര്‍ജ് തുടങ്ങിയവ സവശേഷതകളാണ്. ട്വിലൈറ്റ് പര്‍പ്പിള്‍, വുഡ്‌ലാന്‍ഡ് ഗ്രീന്‍ നിറങ്ങളില്‍ ലഭ്യമാണ്. 6 ജിബി 128 ജിബി യുടെ വില 16999, 8 ജിബി128 ജിബി യുടെ വില 17999 രൂപ.

Related Articles

Back to top button