BREAKING NEWSKERALA

കടമെടുപ്പ് പരിധിയില്‍ ഇളവ്; കേരളത്തിന്റെ ആവശ്യത്തില്‍ സുപ്രിം കോടതി ഇന്ന് വിശദമായ വാദം കേള്‍ക്കും

ന്യൂഡല്‍ഹി: കടമെടുപ്പ് പരിധിയില്‍ ഇളവ് അനുവദിക്കണമെന്ന കേരളത്തിന്റെ ആവശ്യത്തില്‍ സുപ്രിം കോടതി ഇന്ന് വിശദമായ വാദം കേള്‍ക്കും. കേരളത്തിന് ഇളവ് അനുവദിച്ചുകൂടേയെന്ന ചോദ്യത്തിന് ഇളവ് അനുവദിച്ചാല്‍ മറ്റുസംസ്ഥാനങ്ങളും ഈ ആവശ്യം ഉന്നയിക്കുമെന്നായിരുന്നു കേന്ദ്രത്തിന്റെ മറുപടി.
5000 കൂടി രൂപ മാത്രമേ ഈ വര്‍ഷം പരമാവധി നല്‍കാനാകൂ എന്ന് കേന്ദ്രം നേരത്തെ സുപ്രിം കോടതി അറിയിച്ചിരുന്നു. കടമെടുക്കാനുള്ള എല്ലാ പരിധികളും കടന്ന് കേരളം തുക കൈപ്പറ്റിയിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാര്‍ വാദിച്ചു. ഇതിന് തുടര്‍ച്ചയായാണ് വാദങ്ങളും വിവരങ്ങളും എഴുതി നല്‍കാന്‍ ഇരുകക്ഷികളോടും സുപ്രിം കോടതി ആവശ്യപ്പെട്ടത്. കേരളം ചോദിച്ചത് ബെയില്‍ ഔട്ട് ആണെന്ന് കേന്ദ്രം സുപ്രിം കോടതിയില്‍ അറിയിച്ചിരുന്നു.
10000 കൂടിയെങ്കിലും അനുവദിക്കണം എന്നതാണ് കേരളത്തിന്റെ നിലപാട്. കേന്ദ്രം കണക്കാക്കിയ കണക്കുകള്‍ വസ്തുതാപരമല്ല. സംസ്ഥാനത്തിനെതിരെയുള്ളത് രാഷ്ട്രീയ താല്‍പര്യത്തിന്റെ അടിസ്ഥാനത്തിലുള്ള നടപടി ആണെന്നും സംസ്ഥാനം കുറ്റപ്പെടുത്തിയിരുന്നു. മറ്റ് സംസ്ഥാനങ്ങളോട് സ്വീകരിക്കുന്ന ഉദാരത കേരളത്തോട് കാട്ടുന്നില്ല എന്നതാണ് കേരളത്തിന്റെ പരാതി. 10000 കൂടി അനുവദിച്ചാല്‍ അടുത്ത സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ അത് കുറവ് ചെയ്യാമെന്നും സുപ്രിം കോടതിയെ അറിയിച്ചിട്ടുണ്ട്. കേന്ദ്രവും കേരളവും തമ്മില്‍ ഒത്തുതീര്‍പ്പ് ഉണ്ടാകില്ല എന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് വിശദമായ വാദം കേസില്‍ കേള്‍ക്കാമെന്ന് കോടതി സമ്മതിച്ചിട്ടുള്ളത്.

Related Articles

Back to top button