BREAKING NEWSNATIONALWORLD

7 -ാം വര്‍ഷവും ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യം ഇത്, ഇന്ത്യയുടെ സ്ഥാനം 126

ലോകത്തിലെ ഏറ്റവും കൂടുതല്‍ സന്തോഷമുള്ള, സന്തോഷിക്കുന്ന ജനങ്ങളുള്ള രാജ്യം ഏതാണ്. ഏറ്റവും സന്തോഷം കുറഞ്ഞ രാജ്യമോ യുഎന്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ‘വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ട്’ പ്രകാരം തുടര്‍ച്ചയായ ഏഴാം വര്‍ഷവും ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായി തിരഞ്ഞെടുത്തിരിക്കുന്നത് ഫിന്‍ലാന്‍ഡിനെയാണ്. ഏഷ്യന്‍ രാജ്യങ്ങളില്‍ സിംഗപ്പൂരാണ് ഒന്നാമത് നില്‍ക്കുന്നത്. ആകെ റാങ്കിം?ഗില്‍ 30 -ാം സ്ഥാനത്താണ് സിംഗപ്പൂര്‍.
ഡെന്‍മാര്‍ക്ക്, ഐസ്ലന്‍ഡ്, സ്വീഡന്‍ എന്നിവയുള്‍പ്പെടെയുള്ള നോര്‍ഡിക് രാജ്യങ്ങളാണ് ഹാപ്പിനെസ്സ് റാങ്കിംഗില്‍ ഫിന്‍ലന്‍ഡിന് തൊട്ടുപിന്നാലെയായി ഉള്ളത്. ഏഷ്യയില്‍ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളില്‍ ആദ്യ പത്തെണ്ണം ഇവയാണ്: സിംഗപ്പൂര്‍, തായ്വാന്‍, ജപ്പാന്‍, ദക്ഷിണ കൊറിയ, ഫിലിപ്പീന്‍സ്, വിയറ്റ്‌നാം, തായ്‌ലന്‍ഡ്, മലേഷ്യ, ചൈന, മംഗോളിയ.
143 രാജ്യങ്ങളില്‍ ഏറ്റവും അവസാനമായി അഫ്ഗാനിസ്ഥാനാണ്. അതായത്, ഏറ്റവും സന്തോഷം കുറവുള്ള രാജ്യമായി കണക്കാക്കുന്നത് അഫ്ഗാനിസ്ഥാനാണ്. ഇനി ഇന്ത്യയുടെ സ്ഥാനം എവിടെയാണ് എന്ന് അറിയണ്ടേ 143 രാജ്യങ്ങളുള്ളതില്‍ ഇന്ത്യയുടെ റാങ്കിംഗ് 126 ആണ്.
2021 മുതല്‍ 2023 വരെയുള്ള മൂന്ന് വര്‍ഷങ്ങളില്‍ ശേഖരിച്ച വ്യക്തികളുടെ ശരാശരി ജീവിത മൂല്യനിര്‍ണ്ണയങ്ങള്‍ വിലയിരുത്തുന്ന ‘ഗാലപ്പ് വേള്‍ഡ് പോളി’ല്‍ നിന്നുള്ള ഡാറ്റയാണ് ഈ പഠനത്തിലെ ഹാപ്പിനെസ്സ് റാങ്കിം?ഗ് വിലയിരുത്താന്‍ വേണ്ടി കണക്കിലെടുക്കുന്നത്.
ഇത് കൂടാതെ, ജിഡിപി, ആരോഗ്യകരമായ ആയുര്‍ദൈര്‍ഘ്യം, സാമൂഹിക പിന്തുണ, സ്വാതന്ത്ര്യം, ജെനറോസിറ്റി, അഴിമതിയെക്കുറിച്ചുള്ള ധാരണ ഇവയും വിദഗ്ദ്ധര്‍ വിലയിരുത്തിയിട്ടുണ്ട്. ഏഷ്യയില്‍ സിംഗപ്പൂര്‍ ഒന്നാമതാവാനുള്ള കാരണം അവിടുത്തെ ജിഡിപി പെര്‍ കാപ്പിറ്റയാണ്. അതുപോലെ അഴിമതി കുറവ്, കൂടുതല്‍ ആരോ?ഗ്യത്തോടെ ആളുകള്‍ കൂടുതല്‍ കാലം ജീവിക്കുന്നു എന്നിവയെല്ലാം ഏഷ്യയില്‍ ഒന്നാമതാവാന്‍ സിംഗപ്പൂരിനെ സഹായിച്ചിട്ടുണ്ട്.

Related Articles

Back to top button