BREAKING NEWSLATESTNATIONALNEWS

മദ്യനയക്കേസ്: കെജരിവാളിന് ജാമ്യമില്ല; 28 വരെ കസ്റ്റഡിയില്‍

ന്യൂഡല്‍ഹി: മദ്യനയക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്ത ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ ഇ.ഡി കസ്റ്റഡിയില്‍ വിട്ടു. ഇന്നു മുതല്‍ ഏഴു ദിവസത്തെ കസ്റ്റഡിയാണ് അനുവദിച്ചത്. കെജരിവാളിനെ പത്തു ദിവസത്തെ കസ്റ്റഡിയില്‍ വേണമെന്ന് ഇഡിയും കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.

കോഴ ഇടപാടില്‍ ഇടനിലക്കാരനായത് മലയാളിയായ വിജയ് നായരാണ്. വാട്സ് ആപ്പ് ചാറ്റുകള്‍ അടക്കം തെളിവായുണ്ടെന്നും ഇ.ഡി കോടതിയെ അറിയിച്ചു.

ഡല്‍ഹി റോസ് അവന്യൂ കോടതിയാണ് വിധി പ്രസ്താവിച്ചത്. കോടതിയുടെ പുറത്ത് രാത്രിയും ഒട്ടേറെ എഎപി പ്രവര്‍ത്തകരാണ് തടിച്ചുകൂടിയിരിക്കുന്നത്.

വിധി പ്രസ്താവത്തിന് മുമ്പ് അഭിഭാഷകരുമായി സംസാരിക്കാന്‍ പത്തു മിനിറ്റ് കെജരിവാളിന് കോടതി അനുവദിച്ചിരുന്നു. മൂന്നേകാല്‍ മണിക്കൂറോളമാണ് കോടതിയില്‍ വാദങ്ങള്‍ നടന്നത്.

Related Articles

Back to top button