BREAKING NEWSKERALALATESTNEWS

മോഹിനിയാട്ടം അവതരിപ്പിക്കാനുള്ള സുരേഷ് ഗോപിയുടെ ക്ഷണം സ്വീകരിച്ച് ആര്‍എല്‍വി രാമകൃഷ്ണന്‍

തൃശൂര്‍: മോഹിനിയാട്ടം അവതരിപ്പിക്കാനുള്ള സുരേഷ് ഗോപിയുടെ ക്ഷണം സ്വീകരിച്ച് ആര്‍എല്‍വി രാമകൃഷ്ണന്‍. കൊല്ലം ഭരണിക്കാവ് കുടുംബ ക്ഷേത്രത്തിലെ ചിറപ്പ് മഹോത്സവത്തിന് ആര്‍എല്‍വി രാമകൃഷ്ണനെ പങ്കെടുപ്പിക്കുമെന്നായിരുന്നു സുരേഷ് ഗോപി പ്രതികരിച്ചത്.

ക്ഷേത്ത്രില്‍ മോഹിനിയാട്ടം അവതരിപ്പിക്കാനായിരുന്നു സുരേഷ് ഗോപി ക്ഷണിച്ചിരുന്നത്. സുരേഷ് ഗോപിയുമായി ഫോണില്‍ സംസാരിച്ചെന്നും ക്ഷണം സ്വീകരിച്ചെന്നും രാമകൃഷ്ണന്‍ അറിയിച്ചു.

കാക്കയുടെ നിറമുള്ള നര്‍ത്തകനെ പെറ്റ തള്ള പോലും സഹിക്കില്ലെന്നും നൃത്താധ്യാപിക സത്യഭാമ സമൂഹമാധ്യമത്തിലെ അഭിമുഖത്തില്‍ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദമായിരുന്നു. ഇത് തനിക്കെതിരെയുള്ള അധിക്ഷേപങ്ങളാണെന്നു വെളിപ്പെടുത്തി കഴിഞ്ഞ ദിവസമാണ് കലാഭവന്‍ മണിയുടെ സഹോദരന്‍ കൂടിയായ ആര്‍എല്‍വി രാമകൃഷ്ണന്‍ രംഗത്ത് വന്നിരുന്നു.

Related Articles

Back to top button