crimeKERALALATESTLOCAL NEWSNEWSTHIRUVANANTHAPURAM

കുപ്രസിദ്ധ മോഷ്ടാവ് ‘സപൈഡര്‍മാന്‍ ബാഹുലേയന്‍’ പിടിയില്‍

തിരുവനന്തപുരം: നിരവധി മോഷണക്കേസുകളില്‍ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് ‘സപൈഡര്‍മാന്‍ ബാഹുലേയന്‍’ പൊലീസിന്റെ പിടിയില്‍. മുറിഞ്ഞ പാലം സ്വദേശി ബാഹുലേയനെയാണ് വഞ്ചിയൂര്‍ പൊലീസ് തമിഴ്‌നാട്ടില്‍ നിന്നും പിടികൂടിയത്.

തിരുവനന്തപുരം നഗരത്തില്‍ തുടര്‍ച്ചയായി 12-ഓളം മോഷണങ്ങള്‍ നടത്തിയതിന് 2023 ഏപ്രിലിലാണ് ഇയാള്‍ പിടിയിലായത്. ജയിലിലായ പ്രതി നാലുമാസം മുന്‍പാണ് പുറത്തിറങ്ങിയത്. ഇതിന് പിന്നാലെയായിരുന്നു നഗരത്തിലെത്തി വീണ്ടും കവര്‍ച്ച നടത്തിയത്.

സ്പൈഡര്‍മാന് സമാനമായ വേഷം ധരിച്ച് സ്പൈഡര്‍മാനെപ്പോലെ വലിഞ്ഞുകയറി ജനാലക്കമ്പികള്‍ക്കിടയിലൂടെയും വെന്റിലേറ്ററുകള്‍ പൊളിച്ചും വീടുകള്‍ക്കുള്ളില്‍ കയറുന്നതാണ് ഇയാളുടെ രീതിയെന്ന് പൊലീസ് പറയുന്നു.

Related Articles

Back to top button