ALAPPUZHALOCAL NEWS

നടപ്പന്തലും കളിത്തട്ടും സമര്‍പ്പണം നടത്തി

മാന്നാര്‍: കുട്ടംപേരൂര്‍ പഴവൂര്‍ ശിവപാര്‍വതി ക്ഷേത്രത്തിലെ പ്രതിഷ്ഠാദിന മഹോത്സവത്തോട് അനുബന്ധിച്ച് നടപ്പന്തലും കളിത്തട്ടും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി വി രത്‌നകുമാരി ഉദ്ഘാടനം ചെയ്തു.അനില്‍ പഴവൂര്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വിദ്യാഭ്യാസ ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ വത്സല ബാലകൃഷ്ണന്‍, സുജിത്ത് ശ്രീരംഗം, ശാന്തിനി ബാലകൃഷ്ണന്‍, രാധാമണി ശശീന്ദ്രന്‍,മധു പുഴയോരം, കലാധരന്‍ കൈലാസം,തോമസ് ചാക്കോ, ഹരി കുട്ടംപേരൂര്‍,ശരത്ത് രമാലയം, മധു കുമാര്‍, ചിത്ര എം നായര്‍, രാധാകൃഷ്ണന്‍ വേലൂര്‍ മഠം,സോമലതാ ബാഹുലേയന്‍, അജിത്ത് പഴവൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ക്ഷേത്ര തന്ത്രി കവിയൂര്‍ ആറ്റുപുറത്തില്ലം പരമേശ്വരം പോറ്റിയുടെ നേതൃത്വത്തില്‍ കലശപൂജകളും അന്നദാനവും വൈകിട്ട് ദീപാരാധനയോടുകൂടി പ്രതിഷ്ഠാദിന മഹോത്സവം സമാപിച്ചു.

Related Articles

Back to top button