BREAKING NEWSERANAKULAMKERALALATESTLOCAL NEWSNEWS

തെരഞ്ഞെടുപ്പ് ചട്ടലംഘനം: ട്വന്റി 20 തുടങ്ങിയ മെഡിക്കല്‍ സ്റ്റോര്‍ കളക്ടര്‍ അടപ്പിച്ചു

കൊച്ചി: തെരഞ്ഞെടുപ്പ് ചട്ടലംഘനം നടത്തിയതിന്റെ പേരില്‍ കിഴക്കമ്പലത്ത് ട്വന്റി 20 തുടങ്ങിയ മെഡിക്കല്‍ സ്റ്റോര്‍ ജില്ലാ റിട്ടേണിങ് ഓഫീസര്‍ കൂടിയായ കളക്ടര്‍ അടപ്പിച്ചു. കിഴക്കമ്പലം പ്രദേശവാസികള്‍ നല്‍കിയ പരാതിയിലാണ് നടപടി.

കഴിഞ്ഞ ചൊവ്വാഴ്ചയാണ് സാബു എം.ജേക്കബ് കിഴക്കമ്പലം ഭക്ഷ്യ സുരക്ഷാ മാര്‍ക്കറ്റിനോട് ചേര്‍ന്ന് മെഡിക്കല്‍ സ്റ്റോര്‍ ഉദ്ഘാടനം ചെയ്തത്. 80 ശതമാനം വിലക്കുറവില്‍ മരുന്നുകളെന്നായിരുന്നു വാഗ്ദാനം. പെരുമാറ്റ ചട്ടം നിലവില്‍ വന്നശേഷമാണ് മെഡിക്കല്‍ സ്റ്റോര്‍ ഉദ്ഘാടനം ചെയ്തതെന്നും ചട്ടലംഘനം നടന്നിട്ടുണ്ടെന്നും കളക്ടര്‍ പറഞ്ഞു.

തന്റെ സമൂഹ മാധ്യമ പേജില്‍ മെഡിക്കല്‍ സ്റ്റോര്‍ ഉദ്ഘാടനം സംബന്ധിച്ച് ട്വന്റി 20 കണ്‍വീനര്‍ സാബു എം.ജേക്കബ് പങ്കുവെച്ച വിഡീയോ നീക്കം ചെയ്യാനും നിര്‍ദേശച്ചിട്ടുണ്ട്.

Related Articles

Back to top button