BREAKING NEWSKERALALATESTNEWS

സിദ്ധാര്‍ഥന്റെ മരണത്തില്‍ സസ്പെന്‍ഷന്‍ നടപടി നേരിട്ട 33 വിദ്യാര്‍ഥികളെ വിസി തിരിച്ചെടുത്തു; പ്രതിഷേധം രേഖപ്പെടുത്തി കുടുംബം

മാനന്തവാടി: പൂക്കോട് വെറ്റിനറി കോളജിലെ വിദ്യാര്‍ഥി സിദ്ധാര്‍ഥന്‍ മരിച്ച കേസില്‍ സസ്പെന്‍ഷന്‍ നടപടി നേരിട്ടവര്‍ നല്‍കിയ അപ്പീലില്‍ സീനിയര്‍ ബാച്ചിലെ രണ്ട് പേരുള്‍പ്പെടെ 33 വിദ്യാര്‍ഥികളെ വിസി തിരിച്ചെടുത്തു. ഈ സംഭവത്തോടെ മകന്റെ മരണത്തില്‍ സിബിഐ അന്വേഷണം പ്രഖ്യാപിച്ചെങ്കിലും മകന് നീതി കിട്ടുമോ എന്ന് സംശയിക്കുന്നതായി അച്ഛന്‍ ജയപ്രകാശ് പറയുന്നു.

സിദ്ധാര്‍ഥനെതിരായ റാഗിങ്ങിലും ആള്‍ക്കൂട്ട വിചാരണയിലും പൂക്കോട് വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് കോളജ് അധികൃതര്‍ വിദ്യാര്‍ഥികള്‍ക്ക് എതിരെയെടുത്ത നടപടിയാണ് വിസി നിയമോപദേശം തേടാതെ റദ്ദാക്കിയത്.

എന്നാല്‍ ആന്റി റാഗിങ് സ്‌ക്വാഡ് കണ്ടെത്തിയ പ്രതികളെ ഇപ്പോള്‍ കോളജിലേക്ക് തിരിച്ചെടുത്തതിലൂടെ കേസ് ഇല്ലാതാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് വ്യക്തമാകുന്നതായും പിതാവ് പറഞ്ഞു. വി.സിയുടെ തീരുമാനങ്ങള്‍ക്കെതിരെ ഗവര്‍ണറെ സമീപിക്കുമെന്ന നിലപാടിലാണ് ഈ കുടുംബം.

സര്‍വകലാശാലയുടെ ലോ ഓഫിസറില്‍ നിന്നു നിയമോപദേശം തേടിയ ശേഷമേ ആന്റി റാഗിങ് കമ്മിറ്റിയുടെ നടപടി റദ്ദാക്കാനാകൂ. എന്നാല്‍ സര്‍വകലാശാലയിലെ ഉന്നത ഉദ്യോഗസ്ഥരിലൊരാളുടെ സ്വന്തക്കാരായ വിദ്യാര്‍ഥികളെ സംരക്ഷിക്കാനാണ് ധൃതിപിടിച്ചുള്ള തീരുമാനം എന്നാണ് ആരോപണം.

കഴിഞ്ഞ മാസം ഒന്‍പതിനാണ് സിബിഐ അന്വേഷണം പ്രഖ്യാപിച്ചത്. എന്നാല്‍ അതിന് ശേഷം പൊലീസ് അന്വേഷണമില്ലെന്നും ഇതുവരെ സിബിഐ അന്വേഷണമുണ്ടായിട്ടില്ലെന്നും സിദ്ധാര്‍ഥന്റെ പിതാവ് ജയപ്രകാശ് പ്രതികരിച്ചു.

Related Articles

Back to top button