BREAKING NEWSKERALA

സിദ്ധാര്‍ത്ഥന്റെ മരണത്തിലെ അന്വേഷണം സിബിഐക്ക് നല്‍കുന്നതില്‍ ഗുരുതരവീഴ്ച

തിരുവനന്തപുരം:പൂക്കോട് വെററിനറി സര്‍വ്വകലാശാലയിലെ സിദ്ധാര്‍ത്ഥന്റെ മരണത്തിലെ അന്വേഷണം സിബിഐക്ക് നല്‍കുന്നതില്‍ ഗുരുതരവീഴ്ച ,മാര്‍ച്ച് 9ന് ഇറങ്ങിയ വിദ്ഞാപനം കൈമാറിയത് 16ന് മാത്രമാണ്. എന്നാല്‍ പെര്‍ഫോമ റിപ്പോര്‍ട്ട് ഇതുവരെ കൈമാറിയില്ല .കേസിന്റെ നാള്‍ വഴികളാണ് പെര്‍ഫോമയിലുണ്ടാകേണ്ടത്.എഫ്‌ഐആറിന്റെ പരിഭാഷ ഉള്‍പ്പെടെ പെര്‍ഫോമയിലുണ്ടാകണം.ഒരു ഡിവൈഎസ്പിയെ ചുമതലപ്പെടുത്തിയാണ് രേഖകള്‍ ദില്ലിയില്‍ എത്തിക്കുന്നത്.എന്നാല്‍ പെര്‍ഫോമ തയ്യാറാക്കാന്‍ തുടങ്ങിയത് ഇന്നലെ മാത്രമാണ്.
സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ പ്രതിക്കൂട്ടിലായ സര്‍ക്കാര്‍ അന്വേഷണം സിബിഐക്ക് വിട്ടത് വലിയ നേട്ടമായാണ് ഉയര്‍ത്തിക്കാട്ടിയിരുന്നത്. എസ്എഫ്‌ഐക്കാരായ പ്രതികളെ രക്ഷിക്കാനുള്ള ശ്രമത്തില്‍ കേട്ട ആക്ഷേപം സിബിഐ വഴി മറികടക്കാനായിരുന്നു ശ്രമം. പക്ഷെ കേസ് സിബിഐക്ക് വിട്ടിട്ടും കേന്ദ്രത്തിന് അയക്കുന്നതിന് മനപ്പൂര്‍വ്വം താമസിപ്പിച്ചുവെന്ന വിവരവും പുറത്തായിരിക്കുന്നു. പ്രമാദമായ കേസിലുണ്ടായത് ഗുരുതരവീഴ്ച. ആഭ്യന്തര സെക്രട്ടറി ആഭ്യന്തരവകുപ്പിലെ എം സെക്ഷന്‍ ഉദ്യോഗസ്ഥരോട് വിശദീകരണം തേടി. കാലതാമസത്തിന്റെ വിവരം ഇപ്പോഴും വ്യക്തമല്ല. കേസ് സിബിഐക്ക് വിട്ടതില്‍ ആശ്വസിച്ച സിദ്ധാര്‍ത്ഥന്റെ കുടുംബത്തിന് നീതി കിട്ടുമോ എന്ന സംശയമാണ് വീണ്ടും ഉയരുന്നത്..

Related Articles

Back to top button