BREAKING NEWSWORLD

കാഞ്ഞ ബുദ്ധിതന്നെ; ലഗേജ് ഫീസ് കുറക്കാന്‍ ചൈനയിലെ ചെറുപ്പക്കാര്‍ കണ്ടെത്തിയ മാര്‍ഗം പൊളി തന്നെ

വിമാനയാത്രയില്‍ വസ്ത്രങ്ങള്‍ ബാഗിലാക്കി കൊണ്ടു പോകുന്നതിന് പകരം, നിരവധി വസ്ത്രങ്ങള്‍ ഒന്നിച്ച് ധരിച്ച് യാത്ര ചെയ്ത് ചൈനയിലെ ചെറുപ്പക്കാര്‍. വിമാനയാത്രയിലെ ലഗേജ് ഫീസ് ഒഴിവാക്കാനാണ് ഈ അതിബുദ്ധി എന്നതാണ് ഏറെ രസകരമായ കാര്യം. ഇത്തരത്തില്‍ യാത്ര ചെയ്ത നിരവധി യുവതീയുവാക്കളുടെ ചിത്രങ്ങള്‍ ചൈനയിലെ സാമൂഹിക മാധ്യമങ്ങളില്‍ നിറഞ്ഞതോടെ സംഭവം രസകരമായ ചര്‍ച്ചകള്‍ക്ക് വഴി തുറന്നിരിക്കുകയാണ്.
സൗത്ത് ചൈനാ മോണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നതനുസരിച്ച്, ട്രാവല്‍ വ്യവസായ കുതിച്ചുചാട്ടത്തില്‍, ചൈനയിലെ ബജറ്റ് എയര്‍ലൈനുകള്‍ക്ക് ലാഭം വന്‍തോതില്‍ കൂടുകയാണ്. ഉദാഹരണത്തിന്, സ്പ്രിംഗ് എയര്‍ലൈന്‍സ് 2023 -ല്‍ രണ്ട് ബില്യണ്‍ യുവാന്‍ (US$280 ദശലക്ഷം) വരുമാനം ആണ് റിപ്പോര്‍ട്ട് ചെയ്തത്. അതേസമയം, വിമാനയാത്രകളില്‍ ലഗേജ് കൊണ്ടുപോകാനുള്ള കര്‍ശന പരിമിതികള്‍ മറികടക്കാനും ചെലവ് ചുരുക്കാനും വേണ്ടിയാണ് യുവതീ യുവാക്കള്‍ ഇത്തരത്തില്‍ ഓരേ സമയം ഒന്നിലധികം വസ്ത്രങ്ങള്‍ ധരിച്ചു കൊണ്ട് യാത്ര ചെയ്യുന്നത്. സോഷ്യല്‍ മീഡിയയില്‍ സംഗതി ചര്‍ച്ചയായതോടെ പലരും തങ്ങളുടെ സമാനമായ യാത്രാ അനുഭവങ്ങള്‍ പങ്കുവെച്ചു.
മറ്റ് ചെലവ് ചുരുക്കല്‍ നുറുങ്ങുകള്‍ പങ്കുവെക്കാനും നെറ്റിസണ്‍സ് മടിച്ചില്ല. നെറ്റിസണ്‍സില്‍ ചിലര്‍ തങ്ങള്‍ ഒരേ സമയം ആറ് വസ്ത്രങ്ങള്‍ വരെ ധരിച്ച് യാത്ര ചെയ്തിട്ടുണ്ട് വെളിപ്പെടുത്തി. ചിലര്‍ ലഗേജ് ഫീസ് ലാഭിക്കാന്‍ U അകൃതിയിലുള്ള തലയിണയായി വസ്ത്രങ്ങള്‍ പാക്ക് ചെയ്തുകൊണ്ടുപോയ അനുഭവങ്ങളും പങ്കുവെച്ചു. കൂടാതെ നിരവധി പോക്കറ്റുകള്‍ ഉള്ള വസ്ത്രങ്ങള്‍ ധരിച്ച് അതിനുള്ളില്‍ പവര്‍ബാങ്ക് മുതല്‍ ലാപ്‌ടോപ്പ് വരെ സൂക്ഷിച്ച് യാത്ര ചെയ്തവരും കുറവല്ല. എന്തായാലും, പണം ലാഭിക്കാന്‍ വേണ്ടി യുവാക്കള്‍ കണ്ടെത്തിയ ഈ മാര്‍ഗം കൊള്ളാമല്ലേ

Related Articles

Back to top button