BREAKING NEWSKERALA

വൈദേകം റിസോര്‍ട്ടിലെ കള്ളപ്പണ ഇടപാട്; ഇഡിക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി

കൊച്ചി: വൈദേകം റിസോര്‍ട്ടിലെ കള്ളപ്പണ ഇടപാട് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെതിരെ കോടതിയലക്ഷ്യ ഹര്‍ജി. അന്വേഷണം നടത്തണമെന്ന കോടതി ഉത്തരവ് ലംഘിച്ചെന്ന് ആരോപിച്ചാണ് കോടതിയലക്ഷ്യ ഹര്‍ജി. എറണാകുളം സ്വദേശിയയ എംആര്‍ അജയന്‍ ആണ് ഹൈക്കോടതിയില്‍ ഇഡിക്കെതിരെ കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.
ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. വൈദേകം റിസോര്‍ട്ടിന്റെ മറവില്‍ കള്ളപ്പണം വെളുപ്പിച്ചുവെന്ന പരാതിയിലായിരുന്നു ഇഡിയുടെ അന്വേഷണം. വൈദേകം റിസോര്‍ട്ടില്‍ കള്ള പണ നിക്ഷേപമുണ്ടെന്ന പരാതിയില്‍ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു.
വൈദേകം റിസോര്‍ട്ടുമായി ബന്ധപ്പെട്ട് കള്ളപ്പണ ഇടപാടുകള്‍ നടന്നുവെന്ന പരാതി ഹര്‍ജിക്കാരന്‍ നേരത്തെ ഇഡിയ്ക്ക് നല്‍കിയിരുന്നു. ഇതില്‍ ആവശ്യമായ അന്വേഷണം നടത്തണമെന്ന കോടതിയുടെ മുന്‍ ഉത്തരവ് നടപ്പാക്കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയലക്ഷ്യ ഹര്‍ജി നല്‍കിയിരിക്കുന്നത്. 2023 ജൂണില്‍ ആണ് അജയന്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതി അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിരുന്നത്. തിങ്കളാഴ്ച ഇഡിയ്ക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കാന്‍ സാധ്യതയുണ്ട്.

Related Articles

Back to top button