BREAKING NEWSKERALALATEST

സിദ്ധാര്‍ഥന്റെ മരണം അന്വേഷിക്കാന്‍ കമ്മിഷനെ നിയോഗിച്ച് ഗവര്‍ണര്‍; മൂന്നുമാസത്തിനകം റിപ്പോര്‍ട്ട് നല്‍കണം

തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി ജെ.എസ്. സിദ്ധാര്‍ഥന്റെ മരണത്തില്‍ പ്രത്യേക അന്വേഷണ കമ്മിഷനെ നിയോഗിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. കേരള ഹൈക്കോടതിയില്‍നിന്ന് വിരമിച്ച ജഡ്ജ് ജസ്റ്റിസ് എ. ഹരിപ്രസാദിന്റെ നേതൃത്വത്തിലാണ് അന്വേഷണം. വയനാട് മുന്‍ ഡിവൈ.എസ്.പി. വി.ജി. കുഞ്ഞന്‍ അന്വേഷണത്തില്‍ സഹായിക്കും.
ജുഡീഷ്യല്‍ കമ്മിഷനെ നിയോഗിക്കാനായി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ഗവര്‍ണര്‍ കത്തയച്ചിരുന്നു. ഇതേത്തടുര്‍ന്ന് വിരമിച്ച ജഡജിമാരുടെ പേരുകള്‍ കോടതി ഗവര്‍ണര്‍ക്ക് കൈമാറി. ഇവരില്‍നിന്നാണ് ജസ്റ്റിസ് ഹരിപ്രസാദിനെ അന്വേഷണ കമ്മിഷനായി തിരഞ്ഞെടുത്തത്.
കാമ്പസിന്റെയും ഹോസ്റ്റലിന്റേയും പ്രവര്‍ത്തനത്തില്‍ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചകളെക്കുറിച്ച് കമ്മിഷന്‍ അന്വേഷിക്കും. സംഭവം തടയുന്നതില്‍നിന്ന് വൈസ് ചാന്‍സലറുടെ ഭാഗത്തുണ്ടായ വീഴ്ചയും കമ്മിഷന്റെ അന്വേഷണത്തിന്റെ ഭാഗമായിരിക്കും. സിദ്ധാര്‍ഥന്‍ മരിക്കാനിടയായ സാഹചര്യം അന്വേഷിക്കുന്നതിനുപുറമേ, ഭാവിയില്‍ സര്‍വകലാശാലയില്‍ ഇത്തരമൊരു സംഭവം ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടി ശുപാര്‍ശ ചെയ്യലും പരിഗണനാവിഷയമായിരിക്കും. മൂന്നുമാസമായിരിക്കും കാലാവധി.

Related Articles

Back to top button