BREAKING NEWSKERALA

പയ്യാമ്പലം സ്മൃതികുടീരങ്ങളിലെ അതിക്രമ സംഭവം; പ്രതി അറസ്റ്റില്‍

കണ്ണൂര്‍: കണ്ണൂര്‍ പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതിമണ്ഡപങ്ങളിലെ അതിക്രമ സംഭവത്തിലെ പ്രതിയെ അറസ്റ്റ് ചെയ്തതായി പൊലീസ്. കണ്ണൂര്‍ ചാല തന്നട സ്വദേശി ഷാജിയാണ് അറസ്റ്റിലായത്. ബീച്ചില്‍ കുപ്പി പെറുക്കി നടക്കുന്നയാളാണ് ഷാജി. കുപ്പികളില്‍ ബാക്കി വന്ന ശീതള പാനീയമാണ് സ്തൂപങ്ങളില്‍ ഒഴിച്ചത്. സംഭവത്തിന് പിന്നില്‍ രാഷ്ട്രീയമില്ലെന്ന് പൊലീസ് വ്യക്തമാക്കി.
നായനാരുടെയും കോടിയേരിയുടെയും ചടയന്‍ ഗോവിന്ദന്റെയും ഒ. ഭരതന്റെയും സ്മൃതി കുടീരങ്ങളിലാണ് അതിക്രമം നടത്തിയത്. പ്രദേശത്തെ മുഴുവന്‍ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചാണ് അന്വേഷണം മുന്നോട്ട് പോയത്. അന്വേഷണം ഊര്‍ജിതമാക്കിയതിനെ തുടര്‍ന്ന് ഇന്നലെയാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. എസിപി സിബി ടോമിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിച്ചത്.

Related Articles

Back to top button