BREAKING NEWSWORLD

യൂട്യൂബര്‍ നല്‍കിയ ടിപ്പ് കണ്ട് തലയില്‍ കൈവച്ച് ഡെലിവറി ഏജന്റുമാര്‍

ഫുഡ് ഡെലിവറി മാത്രം തൊഴിലായി സ്വീകരിച്ച് ജീവിക്കുക എന്നത് വളരെ പ്രയാസമാണ്. മിക്കവാറും ഡെലിവറി തൊഴിലാളികളുടെ പ്രതീക്ഷ കസ്റ്റമര്‍ നല്‍കുന്ന ടിപ്പുകളിലാണ്. അടുത്തിടെ യൂട്യൂബറായ സ്റ്റീവന്‍ ഷാപ്പിറോ ഡെലിവറി ഏജന്റുമാര്‍ക്ക് വലിയ തുക ടിപ്പായി നല്‍കുന്ന ഒരു വീഡിയോ തന്റെ യൂട്യൂബ് ചാനലില്‍ പങ്കിട്ടിരുന്നു. നിരവധിപ്പേരാണ് വീഡിയോ കണ്ട് യൂട്യൂബറെ അഭിനന്ദിച്ചത്.
യൂട്യൂബര്‍ 500 യുഎസ് ഡോളര്‍ (41,000 രൂപയാണ്) ഡെലിവറി ഏജന്റുമാര്‍ക്ക് ടിപ്പായി നല്‍കിയത്. മിക്കവാറും ഡെലിവറിക്കെത്തിയ ആളുകള്‍ ഇത്ര വലിയ ടിപ്പ് കണ്ട് അമ്പരന്നു പോയി. താന്‍ റെസ്റ്റോറന്റിന് തൊട്ടടുത്ത് തന്നെ ഉണ്ടായിരുന്നു. എന്നിട്ടും ആപ്പ് വഴിയാണ് ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്. തനിക്ക് വലിയ സോഷ്യല്‍ ആങ്‌സൈറ്റി ഉണ്ടെന്നും, അതുപോലെ ഡെലിവറി ഏജന്റുമാര്‍ക്ക് ടിപ്പ് നല്‍കാന്‍ വേണ്ടിയുമാണ് ആപ്പ് വഴി ഭക്ഷണം ഓര്‍ഡര്‍ ചെയ്തത് എന്നും ഷാപ്പിറോ പറയുന്നു. മിക്ക ഡെലിവറി ഏജന്റുമാരും ടിപ്പ് സ്വീകരിച്ചു.
എന്നാല്‍, ചിലര്‍ അത് വലിയ തുകയായതിനാല്‍ തന്നെ സ്വീകരിക്കാന്‍ മടി കാണിച്ചു. ഡോര്‍ഡാഷ് ഏജന്റായി ജോലി ചെയ്തിരുന്ന ഒരു റിട്ട. നഴ്സ് ആദ്യം ടിപ്പ് സ്വീകരിക്കാന്‍ വിസമ്മതിച്ചു. തുക വളരെ കൂടുതലാണ് എന്നായിരുന്നു അവര്‍ പറഞ്ഞത്. വീഡിയോയില്‍ ഉടനീളം, സാമ്പത്തിക സഹായം ആവശ്യമുള്ള നിരവധി ആളുകളെ യൂട്യൂബര്‍ കാണുന്നതായി കാണാം.
വളരെ പെട്ടെന്നാണ് സ്റ്റീവന്‍ ഷാപ്പിറോ പങ്കുവച്ച വീഡിയോ വൈറലായി മാറിയത്. ഒരുപാട് പേര്‍ അയാളെ അഭിനന്ദിച്ചു. ഷാപ്പിറോ ടിപ്പ് നല്‍കിയ പലരും അത് അര്‍ഹിക്കുന്നു എന്ന് ആളുകള്‍ കമന്റ് നല്‍കി. അതില്‍ ഏറ്റവും അധികം ആളുകള്‍ സംസാരിച്ചത് റിട്ട. നഴ്‌സിനെ കുറിച്ചാണ്. അവര്‍ നല്ലൊരു സ്ത്രീയാണ് എന്നും ശരിക്കും ആ തുക അര്‍ഹിക്കുന്നു എന്നും പലരും കമന്റ് നല്‍കി.

Related Articles

Back to top button