BREAKING NEWSKERALA

‘നിയമസഭ പ്രസംഗം’ പുസ്തക വിതരണം ചട്ടലംഘനം, മുഖ്യമന്ത്രിക്കെതിരെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നല്‍കി യുഡിഎഫ്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷന് യു ഡി എഫ് പരാതി നല്‍കി. നിയമസഭ പ്രസംഗം പുസ്തക വിതരണത്തിനെതിരെയാണ് യു ഡി എഫ് പരാതി നല്‍കിയത്. മുഖ്യമന്ത്രിയുടെ നിയമസഭ പ്രസംഗം പുസ്തക വിതരണം പെരുമാറ്റ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണെന്നാണ് യു ഡി എഫ് പരാതി നല്‍കിയിരിക്കുന്നത്.
ആറ്റിങ്ങല്‍ ലോക്‌സഭ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ എല്‍ ഡി എഫ് പ്രവര്‍ത്തകര്‍ പുസ്തകം വീടുകളില്‍ നല്‍കുന്നതിനെതിരെയാണ് പരാതി. ആറ്റിങ്ങല്‍ യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. കരകുളം കൃഷ്ണപിള്ളയാണ് മുഖ്യമന്ത്രിക്കെതിരെ പെരുമാറ്റ ചട്ടലംഘനത്തിന് പരാതി നല്‍കിയത്.

Related Articles

Back to top button