BREAKING NEWSNATIONAL

ബംഗാളിലെ ജല്‍പായ്ഗുഡിയില്‍ കൊടുങ്കാറ്റ്; നാലുമരണം, 100 പേര്‍ക്ക് പരിക്ക്

ജല്‍പായ്ഗുഡി: വടക്കന്‍ ബംഗാളിലെ ജല്‍പായ്ഗുഡി ജില്ലയില്‍ ഞായറാഴ്ചയുണ്ടായ കൊടുങ്കാറ്റില്‍ നാലുപേര്‍ മരിച്ചു. നൂറിലധികംപേര്‍ക്ക് പരിക്കേറ്റു. ഇവരെ ആശുപത്രിയിലാക്കി.ശക്തമായ കാറ്റിലും ആലിപ്പഴം വീഴ്ചയിലും ഒട്ടേറെ കുടിലുകള്‍ക്കും വീടുകള്‍ക്കും കേടുപറ്റി. മരങ്ങള്‍ കടപുഴകി, വൈദ്യുതത്തൂണുകള്‍ തകര്‍ന്നു. രാജര്‍ഹട്ട്, ബര്‍ണിഷ്, ബകാലി, ജോര്‍പാക്ഡി, മധബ്ദംഗ, സപ്തിബാരി എന്നിവിടങ്ങളിലാണ് കൂടുതല്‍ നാശനഷ്ടം.
മുഖ്യമന്ത്രി മമതാബാനര്‍ജി ഔദ്യോഗികപരിപാടികള്‍ റദ്ദാക്കി സംഭവസ്ഥലത്തെത്തി. ഗവര്‍ണര്‍ സി.വി. ആനന്ദബോസ് തിങ്കളാഴ്ച സ്ഥലം സന്ദര്‍ശിക്കും.

Related Articles

Back to top button