BREAKING NEWSWORLD

റിയോയ്ക്ക് പ്രേമിക്കാന്‍ പെണ്ണുണ്ടോ? നന്നായി കാന്‍ഡിഡ് ഫോട്ടോയെടുക്കും, കത്തി റോളും ഉണ്ടാക്കും

പ്രേമിക്കാന്‍ ഒരു പെണ്‍കുട്ടിയെ വേണം. അതിനായി എന്ത് ചെയ്യും? ടിന്‍ഡറടക്കം ഡേറ്റിം?ഗ് ആപ്പുകള്‍ പലതുണ്ട്. പോരാത്തതിന്, ഫേസ്ബുക്ക്, ഇന്‍സ്റ്റ?ഗ്രാം തുടങ്ങി ?ഗൂ?ഗിള്‍ പേയില്‍ വരെ പ്രേമം കണ്ടെത്തുന്നവരാണ് നമ്മള്‍ മലയാളികള്‍. എന്നാല്‍, കൊല്‍ക്കത്തയില്‍ നിന്നുള്ള ഈ യുവാവ് അതുക്കും മേലെയാണ്.
റിയോ എന്ന യുവാവാണ് ഒരു കാമുകിയെ കണ്ടെത്തുന്നതിന് വേണ്ടി തികച്ചും വ്യത്യസ്തമായ ഒരു വഴി തെരഞ്ഞെടുത്തത്. ന?ഗരമധ്യത്തില്‍ വലിയൊരു പരസ്യബോര്‍ഡ് തന്നെ സ്ഥാപിച്ചു. അതിന്റെ തലക്കെട്ട് ഇങ്ങനെ ‘ലുക്കിം?ഗ് ഫോര്‍ എ പ്രേമിക ഫോര്‍ റിയോ’. അതായത് ‘റിയോയ്ക്ക് ഒരു കാമുകിയെ തിരയുന്നു’ എന്ന് അര്‍ത്ഥം. ഈ ബോര്‍ഡിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍ വൈറലാണ്.
ബോര്‍ഡില്‍ റിയോയ്ക്കുള്ള ചില പ്രത്യേകതകളും കുറിച്ചിട്ടുണ്ട്. റിയോയുടെ അടുത്ത സുഹൃത്ത് അഞ്ചല്‍ എന്നും ബോര്‍ഡില്‍ കാണാം. അതുപോലെ, ന?ഗരത്തിലെ ഏറ്റവും നല്ല പുച്ക കിട്ടുന്ന സ്ഥലങ്ങളെല്ലാം റിയോയ്ക്ക് അറിയാമെന്നും പരസ്യത്തില്‍ പറയുന്നു. അടുത്തതായി പറയുന്നത്, റിയോ ഒരു ഫോട്ടോ?ഗ്രാഫറാണ് എന്നാണ്. ഇഷ്ടം പോലെ കാന്‍ഡിഡ് ചിത്രങ്ങള്‍ എടുത്തു കൊടുക്കും എന്നും ബ്രാക്കറ്റില്‍ പറയുന്നുണ്ട്. അടുത്തതാണ് ഹൈലൈറ്റ്, പാര്‍ക്ക് സ്ട്രീറ്റില്‍ കിട്ടുന്നത് പോലെയുള്ള കത്തി റോള്‍ ഉണ്ടാക്കാനും റിയോയ്ക്ക് അറിയാം എന്നതാണത്.
ഇതുകൊണ്ടൊന്നും തീര്‍ന്നില്ല. റിയോയുടെ ടിന്‍ഡര്‍ പ്രൊഫൈലും നല്‍കിയിട്ടുണ്ട്. ജസ്റ്റ് സ്‌കാന്‍ ചെയ്താല്‍ മാത്രം മതിയാകും. വളരെ രസകരമായ കമന്റുകളാണ് പലരും ഈ ബോര്‍ഡിന്റെ ചിത്രത്തിന് സോഷ്യല്‍ മീഡിയയില്‍ നല്‍കിയിരിക്കുന്നത്. ഒരാള്‍ പറഞ്ഞത്, ‘മികച്ച കത്തി റോള്‍ ഉണ്ടാക്കാന്‍ റിയോയ്ക്ക് പറ്റുമെങ്കില്‍ അയാള്‍ നല്ലൊരു കാമുകിയെ ഉറപ്പായും അര്‍ഹിക്കുന്നുണ്ട്’ എന്നാണ്.

Related Articles

Back to top button