BREAKING NEWSNATIONAL

വിദേശ മദ്യവും ബിയറും സൗജന്യമായി നല്‍കാം: മുംബൈയിലെ വോട്ടര്‍മാരോട് വാഗ്ദാനം ചെയ്ത് സ്ഥാനാര്‍ത്ഥി

മുംബൈ: മഹാരാഷ്ട്രയിലെ ചന്ദ്രപൂര്‍ മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് വെറൈറ്റി തെരഞ്ഞെടുപ്പ് വാഗ്ദാനവുമായി ഒരു സ്ഥാനാര്‍ത്ഥി. തെരഞ്ഞെടുക്കപ്പെട്ടാല്‍ എം.പി ഫണ്ട് ഉപയോഗിച്ച് പാവപ്പെട്ട വോട്ടര്‍മാര്‍ക്ക് മുന്തിയ ഇനം വിദേശ മദ്യവും ബിയറും സൗജന്യ നിരക്കില്‍ നല്‍കുമെന്നാണ് പ്രഖ്യാപനം. മഹാരാഷ്ട്രയിലെ ചന്ദ്രാപുരില്‍ മല്‍സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ഥി വനിതാ റാവുത്താണ് വ്യത്യസ്ത പ്രഖ്യാപനവുമായി എത്തിയത്.
മണ്ഡലത്തിലെ എല്ലാ ഗ്രാമത്തിലും ബാറുകളും ബിയര്‍ പാര്‍ലറുകളും തുറക്കും. അധ്വാനിക്കുന്ന പാവപ്പെട്ടവര്‍ ഗുണനിലവാരം കുറഞ്ഞ മദ്യം കഴിക്കുന്ന പതിവ് മാറ്റുകയാണ് ലക്ഷ്യം. 18 വയസിന് മുകളിലുള്ളവര്‍ക്ക് ലൈസന്‍സ് ഉറപ്പാക്കിയാകും മദ്യവിതരണം. അഖില ഭാരതീയ മാനവതാ പാര്‍ട്ടിയുടെ നേതാവായ വനിതാ റാവുത്തര്‍ 2019ല്‍ നാഗ്പുരില്‍ മല്‍സരിച്ചപ്പോളും തെരഞ്ഞെടുപ്പ് വാഗ്ദനങ്ങള്‍ കൊണ്ട് ശ്രദ്ധിക്കപ്പെട്ടിരുന്നു.

Related Articles

Back to top button