BREAKING NEWSKERALA

സംവാദവേദിയില്‍ പദ്ധതി പ്രഖ്യാപിച്ചെന്ന് കോണ്‍ഗ്രസ്; മന്ത്രി റിയാസ് പെരുമാറ്റച്ചട്ടം ലംഘിച്ചതായി പരാതി

കോഴിക്കോട്: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് കാണിച്ച് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിനെതിരെ കോണ്‍ഗ്രസ് പരാതി നല്‍കി. കോഴിക്കോട് പാര്‍ലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി എളമരം കരീം പങ്കെടുത്ത പരിപാടിയിലെ പ്രസം?ഗമാണ് പരാതിക്ക് അടിസ്ഥാനം. മന്ത്രിയുടെ പ്രസം?ഗം ചിത്രീകരിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ വീഡിയോഗ്രാഫറെ എളമരം കരീം തടഞ്ഞതായും സംഭവത്തില്‍ അന്വേഷണം വേണമെന്നും പരാതിയില്‍ പറയുന്നു.
കോഴിക്കോട് നളന്ദ ഓഡിറ്റോറിയത്തില്‍ സ്‌പോര്‍ട്‌സ് ഫ്രെറ്റേണിറ്റി കൂട്ടായ്മ സംഘടിപ്പിച്ച കായികസംവാദം ഉദ്ഘാടനംചെയ്ത് സംസാരിക്കുകയായിരുന്നു റിയാസ്. പ്രസം?ഗത്തിനിടെ, അന്താരാഷ്ട്രനിലവാരമുള്ള ഒരു സ്റ്റേഡിയം കോഴിക്കോട്ട് ഉണ്ടാകുമെന്ന് പറഞ്ഞെന്നും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കെ മന്ത്രി പദ്ധതി പ്രഖ്യാപനം നടത്തിയെന്നുമാണ് പരാതി.
അതേസമയം, മന്ത്രിയുടെ പ്രസം?ഗം ചിത്രീകരിച്ച തിരഞ്ഞെടുപ്പ് കമ്മീഷന്റെ വീഡിയോഗ്രാഫറെ കോഴിക്കോട്ടെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി എളമരം കരീം സ്റ്റേജില്‍നിന്ന് മാറ്റുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. വേദിയില്‍നിന്ന് എഴുന്നേറ്റ കരീം വീഡിയോഗ്രാഫറുടെ അടുത്തുചെന്ന് എന്തോ ചോദിക്കുന്നതും പിന്നീട് അദ്ദേഹത്തെ സ്റ്റേജിനുപിന്നിലേക്ക് കൊണ്ടുപോകുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.

Related Articles

Back to top button