BREAKING NEWSKERALA

തിരുവനന്തപുരത്ത് ബോംബ് നിര്‍മാണത്തിനിടെ പൊട്ടിത്തെറി:4 പേര്‍ക്ക് പരിക്ക്, 17കാരന് കൈപ്പത്തികള്‍ നഷ്ടമായി

മണ്ണന്തല: തിരുവനന്തപുരം മണ്ണന്തലയില്‍ നാടന്‍ ബോംബ് നിര്‍മാണത്തിനിടയില്‍ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് നാലുപേര്‍ക്ക് പരിക്ക്. സ്ഫോടനത്തില്‍ 17- കാരന് രണ്ട് കൈപ്പത്തികളും നഷ്ടപ്പെട്ടു.
നെടുമങ്ങാട് സ്വദേശിയായ പതിനേഴുകാരന്‍, അഖിലേഷ്, കിരണ്‍, ശരത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ നാലുപേരേയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അഖിലേഷിന്റെ പരിക്കും ഗുരുതരമാണ്.
പരിക്കേറ്റവര്‍ ഗുണ്ടസംഘത്തില്‍പ്പെട്ടവരാണെന്നാണ് വിവരം. നാലുപേര്‍ക്കെതിരെയും പോലീസ് കേസുകള്‍ ഉണ്ട്

Related Articles

Back to top button